ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ ചൊവ്വാഴ്ച (ഒക്ടോബര്‍ 12) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

കാങ്കോല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ഒടുവള്ളിത്തട്ടു സാമൂഹികാരോഗ്യ കേന്ദ്രം, പൂപ്പറമ്പ ഗവ യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് മൂന്ന് മണി വരെയും ശിശു മന്ദിരം കാപ്പാട്, കോലക്കാട് സാംസ്‌കാരിക നിലയം, അംഗനവാടി ട്രെയിനിങ് സെന്റര്‍ പുത്തങ്കണ്ടം, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും കാര്യാട്ടുപുറം മദ്രസ്സ 10 മുതല്‍ 12 വരെയും പറമ്പത്ത് എകെജി സ്മാരക വായനശാല കുഞ്ഞിമംഗലം 10 മുതല്‍ രണ്ട് വരെയും കുറുമാത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, അംബേദ്കര്‍ തൊഴില്‍പരിശീലന കേന്ദ്രം കണ്ണാടിവെളിച്ചം, കൊട്ടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രണ്ട് മുതല്‍ നാല് വരെയും പൂവത്തൂര്‍ എല്‍ പി സ്‌കൂള്‍ ഉച്ച ഒരു മണി മുതല്‍ മൂന്ന് വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.