
ലക്ഷ്മി ഇച്ഛാശക്തിയുടെയും, ദുര്‍ഗ്ഗ ക്രിയാശക്തിയുടെയും സരസ്വതി ജ്ഞാനശക്തിയുടെയും പ്രതീകങ്ങളാണ്. ഇവയെ വെവ്വേറെ ആരാധിക്കുന്നതിലൂടെ ഇച്ഛ-ക്രിയ-ജ്ഞാന ശക്തികളുടെ സമ്പൂര്‍ണ്ണമായ പ്രാപ്തിയാണ് ഉദ്ദേശിക്കുന്നത്.
സര്‍വലോക പരിപാലകയും സര്‍വ ഐശ്വര്യദായികയുമായ ജഗദംബികയുടെ പൂജയാണ് നവരാത്രിക്കാലത്ത് നടക്കുന്നത്. ദേവിയുടെ ഓരോ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ദേവതാ സങ്കല്പ്പത്തെയാണ് ഒന്‍പതു നാളിലെ ഓരോ ദിവസവും പൂജിക്കുന്നത് .
എട്ടാം ദിവസം ദുര്‍ഗയേയും ഒന്‍പതാം ദിവസം സരസ്വതിയെയും പൂജിക്കുന്നതോടെ നവരാത്രി ആഘോഷം തീരുന്നു. പത്താം ദിവസം വിജയദശമിയായി കരുതി ജഗദംബികയെ പൂജിക്കുന്നു.
കര്‍ണ്ണാടകത്തില്‍ ദസറ , ബംഗാളില്‍ ദുര്‍ഗാ പൂജ, കേരളത്തില്‍ സരസ്വതീ പൂജ ഇവയെല്ലാം ജഗദംബികയെ പൂജിക്കുന്ന വിശുദ്ധകര്‍മങ്ങളാണ്. ദേവീ പൂജ നടത്തുന്ന ജനങ്ങളുടെ സാത്വിക, രാജസ സ്വഭാവത്തിന്റെ ഏറ്റക്കുറച്ചിലുകളാണ് ആചരണത്തിലുള്ള വ്യത്യാസത്തിനു കാരണം.
അസുരമാതാവായ ധനുവിന്റെ മകനാണ് കാലകേയന്; നല്ലതു ചൊല്ലിക്കൊടുക്കേണ്ടവളാണ് അമ്മ. പക്ഷേ ധനുവിന്റെ അടക്കാത്ത അത്യാഗ്രഹമാണ് ആ പുത്രനെ നശിപ്പിച്ചത്. അവസാനം ഒരു ബാലികയോടു നിഴല്‍യുദ്ധം ചെയ്തു മൃതിയടയാനായിരുന്നു ആ അസുരന്റെ വിധി.
ബാലികാഭാവത്തിലായിരുന്ന മഹാദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും ശ്രീ ഗണേശ സമക്ഷം വച്ചതിനുശേഷമാണ് യുദ്ധത്തിനു പുറപ്പെട്ടത്. കാലകേയനുമായുള്ള ദേവിയുടെ യുദ്ധസമയമത്രയും ശ്രീ വിനായകനും തന്റെ ആയുധങ്ങള്‍ ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചുവത്രേ! അതാണ് ആയുധ- പുസ്തക പൂജയായി പരിണമിച്ചത്. അതുകൊണ്ടുതന്നെ പൂജവെപ്പില്‍ ശ്രീഗണേശനും വളരെ പ്രാധാന്യമുണ്ട്. സീതാന്വേഷണത്തിനിറങ്ങിയ ശ്രീരാമചന്ദ്രനും നവരാത്രിവ്രതം നോറ്റ് ഈ ദിവസംതൊട്ട് വിജയദശമിവരെ തന്റെ ആയുധങ്ങള്‍ പൂജചെയ്യുന്നുണ്ട്.
🔹പൂജവെയ്പ്പ്…എങ്ങനെ..?
കുട്ടികള്‍ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെന്‍സില്‍ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വെയ്ക്കണം. മറ്റുള്ളവര്‍ കര്‍മ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കള്‍, ഭഗവത് ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങള്‍ എന്നിവയും പൂജയ്ക്ക് വെയ്ക്കണം.
വീട്ടിലാണെങ്കില്‍ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്. ഇതിനായി ആദ്യം പഴയ വസ്തുക്കള്‍, കരിന്തിരി, ചന്ദനതിരി പൊടി എന്നിങ്ങനെയുള്ള അവശിഷ്ടങ്ങളെല്ലാം മാറ്റി വൃത്തിയാക്കണം. ശുദ്ധജലം കൊണ്ട് പൂജാമുറിയിലെ ഫോട്ടോകളും മറ്റും തുടച്ച് വൃത്തിയാക്കണം.
ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയില്‍ ഒരു പീഠം വെച്ച് അതിലോ അല്ലെങ്കില്‍ ശുദ്ധിയുള്ള മറ്റു എന്തിലെങ്കിലുമോ വെയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയില്‍ വെയ്ക്കരുത്.
ഒരു കിണ്ടിയില്‍ ശുദ്ധ ജലം നിറച്ച് വലതുകൈകൊണ്ട് അടച്ചുപിടിക്കുക. അതിനുമുകളില്‍ ഇടതുകൈ വെച്ച്
‘ഗംഗേ ച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നര്‍മ്മദേ സിന്ധു കാവേരി ജലേസ്മിന് സന്നിധിം കുരു’
എന്ന മന്ത്രം ചൊല്ലി തീര്‍ത്ഥമായി സങ്കല്പിച്ച് ഒരു തുളസിയിലകൊണ്ട് പൂജാമുറിയിലും പുസ്തകത്തിലും മറ്റും തെളിച്ച് ശുദ്ധി വരുത്തുക.
ദേവീപീഢത്തിന് മുമ്പില്‍ ഒരു നിലവിളക്ക് അഞ്ചുതിരിയിട്ട് (ഭദ്രദീപം) കത്തിക്കണം. ചന്ദനതിരി, സമ്പ്രാണി തുടങ്ങിയവയും കത്തിക്കുക. ഫോട്ടോ വെയ്ക്കുമ്പോള്‍ നടുവില്‍ സരസ്വതി, വലതുഭാഗത്ത് ഗണപതി, ഇടതുഭാഗത്ത് മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വെക്കേണ്ടത്. ഈ മൂന്ന് മൂര്‍ത്തികള്‍ക്കും മാലയും മറ്റു പുഷ്പങ്ങളും ചാര്‍ത്തണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില് വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തിക പത്മവും (കളം) ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്).
നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ . ഒരു പലകയിലോ പുതിയ വസ്ത്രം (മുണ്ട് ) വിരിച്ച് അതിലോപൂജയ്ക്കു വെയ്ക്കാനുള്ളവയെല്ലാംസമര്പ്പിക്കാം
തുടര്‍ന്ന് നിവേദ്യം അര്‍പ്പിച്ച് പൂജ ചെയ്ത് കര്‍പ്പൂരം ഉഴിയണം. പൂജ വെച്ചുകഴിഞ്ഞാല്‍ എല്ലാദിവസവും ദേവീ മന്ത്രങ്ങള്‍ ചൊല്ലുകയും ശ്രീലളിത സഹസ്രനാമം (അഷ്ടോത്തരശതനാമാവലി) കൊണ്ട് പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യണം.
അടുത്ത ദിവസം രാവിലേയും വൈകീട്ടും അലങ്കാരങ്ങള്‍ നടത്തി ഇതുപോലെ പൂജചെയ്ത് ആരതി ഉഴിയണം. വിജയദശമി ദിവസം മാല,പുഷ്പങ്ങള്‍ ഇവകൊണ്ട് അലങ്കരിക്കണം. വലതു വശത്തും ഇടതു വശത്തും കരിമ്പ് വെയ്ക്കണം. തുടര്‍ന്ന്, പായസം, പയര്‍, അവില്, മലര്, ശര്‍ക്കര, പഴം, മറ്റു നിവേദ്യങ്ങള്‍ എന്നിവയും അര്‍പ്പിക്കുക. സരസ്വതീ മന്ത്രങ്ങള്‍ ചൊല്ലുകയും ശ്രീലളിത സഹസ്രനാമാവലികൊണ്ട് പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യണം. അതിനുശേഷം കര്‍പ്പൂരം ആരതി കാണിച്ച് പൂജയ്ക്ക് വെച്ചെതെല്ലാം എടുക്കുക. തുടര്‍ന്ന് അരിയില്‍ ‘ഹരിശ്രീഗണപതയേ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:’ എന്ന് വലതു ചൂണ്ടാണി വിരല്‍ കൊണ്ട് എഴുതുക. തുടര്‍ന്ന് ഗണപതിയേയും വിദ്യാദേവിയേയും മനസില്‍ ധ്യാനിച്ച് പഠിക്കാനുള്ള പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്നെടുത്ത് വായിച്ച്, ബുദ്ധിയും ശക്തിക്കുമായി പ്രാര്‍ത്ഥിച്ച് നമസ്കരിക്കുകയും ചെയ്യുക.
- കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- പ്ലസ് വണ്‍ സീറ്റ്: കാമ്പസ് ഫ്രണ്ട് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- കണ്ണൂർ മയ്യിലിൽ SBI ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി
- കണ്ണൂർ ജില്ലയില്‍ 422 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- കണ്ണൂരില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; തലയിലൂടെ കണ്ടെയ്നര്‍ ലോറി കയറിയിറങ്ങി
- പുളിങ്ങോത്ത് നിന്നും കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം അഷ്ടമുടിക്കായലിൽ
- കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടു സ്ത്രീകള്‍ക്കായി തെരച്ചില്‍
- കണ്ണൂരിനെ നാലുമാസത്തിനുള്ളില്‍ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കും
- ഏരിയ നേതൃത്വവുമായി ഉടക്കിയ തായത്തെരു സഖാക്കള്‍ സി.പി.എമ്മില്‍ നിന്ന് പുറത്തേക്ക്
- മൊറാഴ സൗത്ത് എ.എല്‍.പി സ്കൂളില്‍ കുട്ടികളെ വരവേല്‍ക്കാന്‍ ഗജവീരനും
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- ജില്ലയിൽ ഇന്ന് കൊവിഡ് വാക്സിനേഷന് 52 കേന്ദ്രങ്ങളില്‍
- ജില്ലയില്‍ 427 പേര്‍ക്ക് കൂടി കൊവിഡ്;402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് മുക്കുപണ്ട പണയ തട്ടിപ്പ്: കണ്ണൂര്‍ മഞ്ചേരി സ്വദേശികളായ രണ്ടു പേര് അറസ്റ്റില്‍
- ഓടിയെത്തിയത് വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് അര്‍ധ നഗ്നയായി; കൈകള്‍ കൂട്ടിക്കെട്ടി വായില്‍ ഷാള്‍ തിരുകിയ നിലയില്‍; കൊല്ലുമെന്ന് ഭീഷണി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
You must be logged in to post a comment.