അഴിക്കോട് ഉപ്പായിച്ചാലിൽ 75 ഓളം കോഴികളേയും ഒരു ആടിനെയും കൊന്നിട്ട നിലയിൽ

അഴീക്കോട് : ഉപ്പായിച്ചാലിൽ ഇന്നലെരാത്രിയിൽ കോഴിക്കൂട് തകർത്ത് 75ഓളം കോഴികളെയും ഒരുആടിനെയും കൊന്നിട്ട നിലയിൽ കണ്ടെത്തി. അഞ്ജതജീവിയാണോ അതോ മറ്റാരെങ്കിലും ചെയ്തതാണോ എന്ന സംശയത്തിലാണ് വീട്ടുകാരും പരിസരവാസികളും.

ഉപ്പായിച്ചാലിലെ സിൻസിയറിൻ്റെ വീട്ടിൽ വളർത്തുന്ന കോഴിയെയും ആടിനെയും ആണ് കൊന്നിട്ട നിലയിൽ കണ്ടത്. സംഭവ സ്ഥലത്ത് പോലിസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്.