വെള്ളത്തിലായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസും താലൂക്ക് ആശുപത്രിയും

ഇരിട്ടി: മേഖലയില്‍ കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ തുടങ്ങിയ മഴയ്ക്ക് വൈകുന്നേരം നാല് മണിയോടെ ശമനമുണ്ടായെങ്കിലും മഴ തുടരുന്നതില്‍ ആശങ്ക. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും താലൂക്ക് ആശുപത്രി പുതിയ ഒ.പി ബ്ലോക്ക് മുറ്റത്തും വെള്ളം കയറി.

വര്‍ഷങ്ങളായി മഴക്കാലത്ത് ഇരിട്ടി ബ്ലോക്ക് ഓഫീസ് മുറ്റത്തും അകത്തും വെള്ളം കയറുന്നത് പതിവായതോടെ പയഞ്ചേരി മുക്ക് മുതല്‍ എസ്.ബി.ഐ വരെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഓവുചാല്‍ വീതികൂട്ടുകയും റോഡ് ഉയര്‍ത്തി നവീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നതിന് ശമനമുണ്ടായെങ്കിലും ബ്ലോക്ക് ഓഫീസ് മുറ്റത്തേക്ക് വെള്ളം ഇരച്ചു കയറുന്നതിന് ശമനമുണ്ടാക്കാനായില്ല.

ശക്തമായ മഴപെയ്യുമ്പോള്‍ മുറ്റത്തേക്ക് ഒഴുകിയെത്തുന്ന വെള്ളം ഓഫീസിന്റെ താഴത്തെ മുറികളിലേക്കും എത്തുന്നു. ഓഫീസിലെത്തേണ്ടവര്‍ മുട്ടോളം ചെളി വെള്ളത്തില്‍ പോകേണ്ട അവസ്ഥയാണ്.
താലൂക്ക് ആശുപത്രി പുതിയ ഒ.പി ബ്ലോക്കിന്റെ മുന്‍വശത്തെ മുറ്റവും തിങ്കളാഴ്ച പെയ്ത കനത്തമഴയില്‍ വെള്ളത്തിലായി.

ഒ.പിയിലെത്തുന്നവര്‍ക്ക് കാത്തിരിപ്പു കേന്ദ്രമായി ഒരുക്കിയ മുറിക്കകത്തേക്കും വെള്ളം കയറി. ഇന്റര്‍ലോക്ക് പാകിയ മുറ്റമാണ് മണിക്കൂറുകളോളം വെള്ളമൊഴുകിപ്പോകാതെ തടാകസമാനമായി മാറിയത്. മുറ്റത്ത് അടുത്തിടെ പാകിയ ഇന്റര്‍ലോക്കുകള്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇളകി നാശോന്മുഖമായതും വിവാദമായിരുന്നു.

ആശുപത്രിയുടെ ഒ.പി കൂടാതെ ഡയാലിസിസ് സെന്ററും ഈ ബ്‌ളോക്കിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുകയും പ്രവര്‍ത്തിക്കാതെ അടഞ്ഞു കിടക്കുന്നതുമായ ലക്ഷ്യ മാതൃ ശിശു ബ്ലോക്കും ഈ കെട്ടിടത്തിന് മുകളിലാണ്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started