
കണ്ണൂർ: കോവിഡ് ഡ്യൂട്ടി ചെയ്തില്ലെന്നും കേസുകൾ എടുത്ത എണ്ണത്തിൽ കുറവാണെന്നും കാണിച്ച് കണ്ണൂരിൽ എസ്ഐമാർക്ക് സിറ്റി പോലീസ് കമ്മീഷണറുടെ ശിക്ഷ. ഏഴു ദിവസത്തെ കായിക പരിശീലനവും ഒപ്പം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയുമാണ് ഇവർക്ക് നിശ്ചയിച്ചിരിക്കുന്നത്.
ഇതിനെതിരേ പോലീസ് സേനാംഗങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമാണ്. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷന്റെ കീഴിലുള്ള കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി, ചക്കരക്കല്ല്, വളപട്ടണം, ചൊക്ലി, കണ്ണപുരം, മയ്യിൽ, തലശേരി, ധർമടം, ന്യൂമാഹി, കൂത്തുപറന്പ്, കൊളവല്ലൂർ സ്റ്റേഷനുകളിലെ 12 എസ്ഐമാർക്കാണ് കമ്മീഷ്ണറുടെ ശിക്ഷ ലഭിച്ചിരിക്കുന്നത്.
പൊതുവെ ക്രമസമാധാന പ്രശ്നങ്ങൾ കൂടുതലുള്ള സ്റ്റേഷനുകളാണ് ഇവ. ഏഴുദിവസത്തേക്ക് രാവിലെ ഏഴു മുതൽ ഏഴരവരെ പോലീസ് പരേഡ് ഗ്രൗണ്ടിൽ കായിക പരിശീലനം. എട്ടിന് മട്ടന്നൂർ സ്റ്റേഷനിൽ ഹാജരാകണം.
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നുവരെ ഈ സ്റ്റേഷൻ പരിധിയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയത് ചൂണ്ടിക്കാണിച്ചാണ് സിറ്റി പോലീസ് കമ്മീഷണർ ചുമതലയിലുണ്ടായിരുന്ന എസ്ഐമാർക്ക് ശിക്ഷ വിധിച്ചത്.
നിലവിൽ ശിക്ഷ ലഭിച്ച 12 എസ്ഐമാരിൽ എല്ലാവരും തന്നെ അൻപത് വയസിനു മേൽ പ്രായം ഉള്ളവരാണ്. ഇതിൽ, രണ്ടുപേർ കോവിഡ് ബാധിച്ച് ശാരീരിക അവശത അനുഭവിക്കുന്നവരുമാണ്. എന്നിട്ടും ഇവരെ ഒഴിവാക്കാതെ ശിക്ഷിക്കുന്ന സിറ്റി പോലീസ് കമ്മീഷണറുടെ നടപടിയെ “തുഗ്ലക്ക് പരിഷ്കാരം’ എന്നാണ് പോലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വിമർശിക്കുന്നത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- ബൈക്കും കാറും കൂട്ടിയിടിച്ചു; കണ്ണൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു
- കണ്ണൂര്‍ നഗരത്തില്‍ ഒഴിപ്പിക്കാനെത്തിയ കോര്പറേഷന് ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മില്‍ ഉന്തും തള്ളും; ഒടുവില്‍ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം
- 26ന് തെക്കിബസാര്‍ മുതല്‍ ചേംബര്‍ ഹാള്‍ വരെ മനുഷ്യചങ്ങല: മേല്‍പ്പാലത്തിനെതിരെ പ്രതിഷേധവും
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
You must be logged in to post a comment.