ജില്ലയില്‍ 628 പേര്‍ക്ക് കൂടി കൊവിഡ്; 618 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ചൊവ്വാഴ്ച (12/10/2021) 628 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 618 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 10.77%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 58
ആന്തുര്‍നഗരസഭ 22
ഇരിട്ടിനഗരസഭ 8
കൂത്തുപറമ്പ്‌നഗരസഭ 19
മട്ടന്നൂര്‍നഗരസഭ 7
പാനൂര്‍നഗരസഭ 16
പയ്യന്നൂര്‍നഗരസഭ 27
ശ്രീകണ്ഠാപുരംനഗരസഭ 4
തളിപ്പറമ്പ്‌നഗരസഭ 9
തലശ്ശേരിനഗരസഭ 15
ആലക്കോട് 10
അഞ്ചരക്കണ്ടി 10
ആറളം 2
അയ്യന്‍കുന്ന് 4
അഴീക്കോട് 6
ചപ്പാരപ്പടവ് 6
ചെമ്പിലോട് 7
ചെങ്ങളായി 6
ചെറുകുന്ന് 3
ചെറുപുഴ 7
ചെറുതാഴം 13
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 9
ചൊക്ലി 2
ധര്‍മ്മടം 5
എരമംകുറ്റൂര്‍ 11
എരഞ്ഞോളി 3
ഏഴോം 1
കടമ്പൂര്‍ 5
കടന്നപ്പള്ളിപാണപ്പുഴ 6
കതിരൂര്‍ 7
കല്യാശ്ശേരി 11
കണിച്ചാര്‍ 6
കാങ്കോല്‍ആലപ്പടമ്പ 5
കണ്ണപുരം 13
കരിവെള്ളൂര്‍പെരളം 5
കീഴല്ലൂര്‍ 1
കേളകം 4
കൊളച്ചേരി 4
കോളയാട് 15
കൂടാളി 6
കോട്ടയംമലബാര്‍ 4
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 13
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 6
കുറ്റിയാട്ടൂര്‍ 12
മലപ്പട്ടം 5
മാലൂര്‍ 8
മാങ്ങാട്ടിടം 13
മയ്യില്‍ 20
മൊകേരി 6
മുണ്ടേരി 5
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 12
നടുവില്‍ 10
നാറാത്ത് 5
ന്യൂമാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 8
പരിയാരം 3
പാട്യം 5
പട്ടുവം 5
പായം 3
പയ്യാവൂര്‍ 2
പെരളശ്ശേരി 3
പേരാവൂര്‍ 10
പെരിങ്ങോം-വയക്കര 9
പിണറായി 8
രാമന്തളി 3
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 7
ഉദയഗിരി 5
ഉളിക്കല്‍ 7
വേങ്ങാട് 13
എറണാകുളം 1
കാസര്‍ഗോഡ് 2
കോഴിക്കോട് 2
പാലക്കാട് 2

ഇതരസംസ്ഥാനം:

ധര്‍മ്മടം 1
കൊട്ടിയൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

ഇരിട്ടിനഗരസഭ 1
പയ്യന്നൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 1
ആലക്കോട് 1
ചെറുപുഴ 1
നടുവില്‍ 1
പെരളശ്ശേരി 1
രാമന്തളി 1

രോഗമുക്തി 595 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 267634 ആയി. ഇവരില്‍ 595 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 260012 ആയി. 1860 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4486 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4486 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4486 പേര്‍ വീടുകളിലും ബാക്കി 419 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 21580 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21580 പേരാണ്. ഇതില്‍ 21169 പേര്‍ വീടുകളിലും 411 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2065027 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2064362 എണ്ണത്തിന്റെ ഫലം വന്നു. 665 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ ചൊവ്വാഴ്ച (ഒക്ടോബര്‍ 12) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കാങ്കോല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ഒടുവള്ളിത്തട്ടു സാമൂഹികാരോഗ്യ കേന്ദ്രം, പൂപ്പറമ്പ ഗവ യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് മൂന്ന് മണി വരെയും ശിശു മന്ദിരം കാപ്പാട്, കോലക്കാട് സാംസ്‌കാരിക നിലയം, അംഗനവാടി ട്രെയിനിങ് സെന്റര്‍ പുത്തങ്കണ്ടം, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും കാര്യാട്ടുപുറം മദ്രസ്സ 10 മുതല്‍ 12 വരെയും പറമ്പത്ത് എകെജി സ്മാരക വായനശാല കുഞ്ഞിമംഗലം 10 മുതല്‍ രണ്ട് വരെയും കുറുമാത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, അംബേദ്കര്‍ തൊഴില്‍പരിശീലന കേന്ദ്രം കണ്ണാടിവെളിച്ചം, കൊട്ടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രണ്ട് മുതല്‍ നാല് വരെയും പൂവത്തൂര്‍ എല്‍ പി സ്‌കൂള്‍ ഉച്ച ഒരു മണി മുതല്‍ മൂന്ന് വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started