കെ ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

പഴയങ്ങാടി: കെ ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്. മാട്ടൂല്‍ കടപ്പുറത്ത് ഹൗസില്‍ കെ.എന്‍. അബൂബക്കറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുന്‍മന്ത്രി കെ ടി. ജലീലി‍ന്‍റ ഫോണിലേക്ക് ഒക്ടോബര്‍ അഞ്ചാം തീയതി വാട്സ്‌ആപ് വഴി അയച്ച സന്ദേശത്തിലാണ് ഇയാള്‍ വധഭീഷണിയുയര്‍ത്തിയത്. കെ.ടി. ജലീല്‍ ഇത് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു.

തുടര്‍ന്ന് സൈബര്‍ സെല്ലി‍ന്‍റ സഹായത്തോടെയുള്ള പരിശോധനയിലാണ് പഴയങ്ങാടി പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ നിന്നാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തിയത്. ഐ.പി.സി 163, 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ്​ കെ.എന്‍. അബൂബക്കറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഇസ്‌ലാമിനെയും, മതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തന്റെ മരണം കയര്‍ കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെ ആയിരിക്കും. തന്നെ ഉന്തിയിട്ട് കൊല്ലുകയാണുണ്ടാവുക എന്നായിരുന്നു കെ ടി ജലീലിന്റെ വാട്സാപ്പില്‍ വന്ന സന്ദേശം. ഫേസ്ബുക്കിലൂടെ കെ ടി ജലീല്‍ ഈ സന്ദേശം പങ്കുവച്ചിരുന്നു.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started