മേലെ ചൊവ്വയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


കണ്ണൂർ: മേലെ ചൊവ്വയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ തലശ്ശേരി ദേശീയപാതയിൽ  മേലേചൊവ്വ ഇറക്കത്തിൽ ഉച്ചയോടെയായിരുന്നു അപകടം നടന്നത്.

കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ബസ്സും താഴെചൊവ്വയിൽ നിന്ന് വരികയായിരുന്ന പിക്അപ്പ്‌ വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ ആറ്റടപ്പ സ്വദേശി പ്രമോദ് ശ്രീവൽസം 57 മരിച്ചത്. കൂടെയുണ്ടായിരുന്ന ക്ലീനർക്കും പരിക്കേറ്റു. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.