പി.ജയരാജന്‍ വധശ്രമക്കേസില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെവിട്ടു

കണ്ണൂര്‍: സി.പി.എം നേതാവ് പി.ജയരാജന്‍ വധശ്രമകേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 2012ല്‍ കണ്ണൂര്‍ അരിയില്‍ നടന്ന വധശ്രമക്കേസിലാണ് മുസ്ലീംലീഗ് പ്രവര്‍ത്തകരായ 12 പേരെ വെറുതെവിട്ടത്. കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ്​ കോടതിയാണ്​ വിധി പറഞ്ഞത്​.