പിഴിഞ്ഞത് മതിയായില്ല..! ടാർജറ്റ് കൈവരിക്കാത്ത കണ്ണൂരിലെ എസ്ഐമാർക്ക് പരിശീലനം വിധിച്ച് കമ്മീഷണര്‍

കണ്ണൂർ: കോവിഡ് ഡ്യൂട്ടി ചെയ്തില്ലെന്നും കേസുകൾ എടുത്ത എണ്ണത്തിൽ കുറവാണെന്നും കാണിച്ച് കണ്ണൂരിൽ എസ്ഐമാർക്ക് സിറ്റി പോലീസ് കമ്മീഷണറുടെ ശിക്ഷ. ഏഴു ദിവസത്തെ കായിക പരിശീലനവും ഒപ്പം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയുമാണ് ഇവർക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഇ​തി​നെ​തി​രേ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ക​ണ്ണൂ​ർ ടൗ​ൺ, ക​ണ്ണൂ​ർ സി​റ്റി, ച​ക്ക​ര​ക്ക​ല്ല്, വ​ള​പ​ട്ട​ണം, ചൊ​ക്ലി, ക​ണ്ണ​പു​രം, മ​യ്യി​ൽ, ത​ല​ശേ​രി, ധ​ർ​മ​ടം, ന്യൂ​മാ​ഹി, കൂ​ത്തു​പ​റ​ന്പ്, കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ 12 എ​സ്ഐ​മാ​ർ​ക്കാ​ണ് ക​മ്മീ​ഷ്ണ​റു​ടെ ശി​ക്ഷ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​തു​വെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള സ്റ്റേ​ഷ​നു​ക​ളാ​ണ് ഇ​വ. ഏ​ഴു​ദി​വ​സ​ത്തേ​ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ ഏ​ഴ​ര​വ​രെ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ കാ​യി​ക പ​രി​ശീ​ല​നം. എ​ട്ടി​ന് മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

സെ​പ്റ്റം​ബ​ർ 25 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ ഈ ​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​ത് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഐ​മാ​ർ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

നി​ല​വി​ൽ ശി​ക്ഷ ല​ഭി​ച്ച 12 എ​സ്ഐ​മാ​രി​ൽ എ​ല്ലാ​വ​രും ത​ന്നെ അ​ൻ​പ​ത് വ​യ​സി​നു മേ​ൽ പ്രാ​യം ഉ​ള്ള​വ​രാ​ണ്. ഇ​തി​ൽ, ര​ണ്ടു​പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​ണ്. എ​ന്നി​ട്ടും ഇ​വ​രെ ഒ​ഴി​വാ​ക്കാ​തെ ശി​ക്ഷി​ക്കു​ന്ന സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ന​ട​പ​ടി​യെ “തു​ഗ്ല​ക്ക് പ​രി​ഷ്കാ​രം’ എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ വി​മ​ർ​ശി​ക്കു​ന്ന​ത്.