കാഞ്ഞിരക്കൊല്ലിയില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ശ്രീകണ്ഠപുരം: കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ കാഞ്ഞിരക്കൊല്ലിയില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴയാണ് കാഞ്ഞിരക്കൊല്ലി, കര്‍ണാടക വനത്തില്‍ പെയ്യുന്നത്.

മഴയില്‍ വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയോരത്തെ പുഴകള്‍ കര കവിഞ്ഞിരുന്നു. പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു വീഴാനും സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കാഞ്ഞിരക്കൊല്ലിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ അളകാപുരി വെള്ളച്ചാട്ടവും ശശിപ്പാറയും അടച്ചിടുകയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി.രതീശന്‍ അറിയിച്ചു.