
മയ്യിൽ : മയ്യിൽ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
മയ്യിൽ സി.ആർ.സി. വായനശാലക്ക് മുൻവശം നടന്ന സമരം വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ രക്ഷാധികാരി കെ.നാണു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി സി.പി.ബാബു, പ്രസിഡണ്ട് എസ്.രാജേഷ്, ജില്ലാ കമ്മിറ്റി അംഗം ഉല്ലാസൻ മാരുതി, ഏരിയ ജോ. സെക്രട്ടറി എം.എം.ഗിരീശൻ, വിനോദൻ ടി. കണ്ടക്കൈ എന്നിവർ പ്രസംഗിച്ചു. പി.കെ.നാരായണൻ, വി.വി.വിജയൻ, പി.വി.ശശി, കെ.വി.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
സ്റ്റാൻഡിൽ കയറാതെ മെയിൻ റോഡ് വഴി കടന്ന് പോകുന്ന ബസുകളെ അടുത്ത ദിവസം മുതൽ തടഞ്ഞ് വയ്ക്കുമെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു.
അതേസമയം ബസ് സ്റ്റാൻഡിലേക്ക് പോകുന്ന റോഡിൽ മയ്യിൽ സർവീസ് സഹകരണ ബാങ്കിന് മുൻവശം ഇരുവശങ്ങളിലുമായി അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സ്റ്റാൻഡിൽ പ്രവേശിക്കാതിരിക്കുന്നതിന് കാരണമാകുന്നതെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു.
വ്യാപാരി വ്യവസായി സമിതി നേതാക്കൾ സമരത്തിന് ശേഷം ബസുകൾ സ്റ്റാൻഡിൽ കൃത്യമായി പ്രവേശിക്കുന്നതിനും, ബസ് സ്റ്റാൻഡ് റോഡിലെ അനധികൃത പാർക്കിങ്ങിന് എതിരെ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മയ്യിൽ പൊലീസ്, പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- ബൈക്കും കാറും കൂട്ടിയിടിച്ചു; കണ്ണൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു
- കണ്ണൂര്‍ നഗരത്തില്‍ ഒഴിപ്പിക്കാനെത്തിയ കോര്പറേഷന് ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മില്‍ ഉന്തും തള്ളും; ഒടുവില്‍ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം
You must be logged in to post a comment.