വില്പനക്കായി പെരിങ്ങോത്തേക്ക് കടത്തുകയായിരുന്ന 62 കുപ്പി മാഹി മദ്യവുമായി രണ്ടു പേർ അറസ്റ്റിൽ

കുത്തുപറമ്പ് : വില്പനക്കായി പെരിങ്ങോത്തേക്ക് കടത്തുകയായിരുന്ന 62 കുപ്പി മാഹി മദ്യവുമായി രണ്ടു പേർ പിടിയിൽ പെരിങ്ങോം പാടിയോട്ടുചാൽ സ്വദേശികളായ പി.വി.സജേഷ് (30), കണ്ണൂർക്കര ഹൗസിൽ മുഹമ്മദ് കുഞ്ഞി (51) എന്നിവരെയാണ്കണ്ണൂർ എക്സൈസ് ഐ ബി ഇൻസ്പെക്ടർ പ്രമോദ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്ത്പറമ്പ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്പെക്ടർ കെ. സുബിൻരാജും സംഘവും പിടികൂടിയത്.

വാഹന പരിശോധനക്കിടെ കുട്ടി മാക്കൂലിൽ വെച്ചാണ് ഇരുവരും എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സുകേഷ് കുമാർ, റാഫി കെ വി, ഷാജി സി പി ,സി വിൽ എക്സൈസ് ഓഫീസർ മാരായ ലെനിൻ എഡ്വേർഡ്, ഷിനു കെ.പി, നിവിൻ കെ എന്നിവരും ഉണ്ടായിരുന്നു.

കൂത്തുപറമ്പ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ( ചാർജ് ) ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു..

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started