കണ്ണൂര്‍ പയ്യന്നൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍; കിടപ്പുരോഗിയായ അമ്മ മരിച്ച വിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ പാടിയോട്ടുചാല്‍ ഉമ്മിണിയാണത്താണ് അമ്മയേയും മകനേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിങ്ങോം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഉമ്മിണിയാണത്തെ പടിഞ്ഞാറേപ്പുരയില്‍ ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (55), മകന്‍ പ്രത്യുഷ് (24) എന്നിവരാണ് മരിച്ചത്. അമ്മ ചന്ദ്രമതി കിടപ്പുരോഗിയായിരുന്നു. ഇവര്‍ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. മകന്‍ പ്രത്യുഷിനെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കിടപ്പ് രോഗിയായിരുന്ന അമ്മ മരിച്ച വിഷമത്തില്‍ പ്രത്യുഷ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started