തിരികെ സ്കൂളിലേക്ക്; അന്തിമ മാർഗരേഖയായി

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ പുറത്തിറക്കി. തിരികെ സ്കൂളിലേക്ക് എന്ന തലക്കെട്ടോടെ പുറത്തിറക്കിയ മാർഗരേഖയിൽ എട്ട് വിഭാഗങ്ങളുണ്ട്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജും ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്.

സ്കൂൾ തുറക്കുമ്പോൾ ക്ലാസ് മുറികളെ ബയോ ബബിളായി പരിഗണിക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകൾ. കുട്ടികൾ കൂട്ടം കൂടുന്നില്ലെന്ന് അധ്യാപകർ ഉറപ്പുവരുത്തണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.

ര​ണ്ട് ഡോ​സ് വാ​ക്സീ​ൻ അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക​ർ​ക്കും നി​ർ​ബ​ന്ധ​മാ​ണ്. സ്കൂ​ൾ ബ​സി​ലെ ജീ​വ​ന​ക്കാ​രും വാ​ക്സീ​ൻ എ​ടു​ത്ത​വ​രാ​ക​ണം. ജീ​വ​ന​ക്കാ​ർ​ക്ക് പു​റ​മേ സ്കൂ​ൾ പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രും വാ​ക്സീ​ൻ എ​ടു​ക്ക​ണ​മെ​ന്നും മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു.

സ്കൂ​ൾ തു​റ​ന്നാ​ലും ഒ​പ്പം ഡി​ജി​റ്റ​ൽ ക്ലാ​സും ഉ​ണ്ടാ​കും. ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​മു​ള്ള കു​ട്ടി​ക​ൾ മാ​ത്രം സ്കൂ​ളി​ലെ​ത്തി​യാ​ൽ മ​തി. എ​ല്ലാ​വ​രും സ്കൂ​ളി​ലേ​ക്ക് എ​ത്ത​ണ​മെ​ന്ന് നി​ർ​ബ​ന്ധ​വു​മി​ല്ല. വി​പു​ല​മാ​യ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റും പ്ര​സി​ദ്ധീ​ക​രി​ക്കും. ടൈം​ടേ​ബി​ൽ പ്ര​ത്യേ​കം ഉ​ചി​ത​മാ​യി സ​ജ്ജ​മാ​ക്കും.

കെഎ​സ്ആ​ർ​ടി​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി സ​ർ​വീ​സ് ന​ട​ത്തും. സ്കൂ​ൾ ബ​സ് ഇ​ല്ലാ​ത്തി​ട​ത്ത് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ക​രം വാ​ഹ​നം ഒ​രു​ക്കും. ഓ​ട്ടോ​യി​ൽ പ​ര​മാ​വ​ധി മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് യാ​ത്രാ​നു​മ​തി.

ഓ​രോ ക്ലാ​സി​നും പി​ടി​എ യോ​ഗം വി​ളി​ക്കും. സ്കൂ​ളു​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണം. ഓ​ണ്‍ കോ​ളി​ൽ എ​ത്താ​വു​ന്ന ഡോ​ക്ട​ർ സ്കൂ​ളി​നാ​യി ഉ​ണ്ടാ​വ​ണം. പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും പ്ര​ത്യേ​ക ചു​മ​ത​ല ന​ൽ​കും. ആ​റ് വ​കു​പ്പു​ക​ൾ​ക്ക് ഏ​കോ​പ​ന ചു​മ​ത​ല ന​ൽ​കും.

പൊ​തു അ​വ​ധി അ​ല്ലാ​ത്ത ശ​നി​യാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രി​ക്കും. ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് സ്കൂ​ളു​ക​ളു​ടെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​യി​രി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​ഞ്ഞു.

വിദ്യാഭ്യാസമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് സ്പെഷൽ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സ്പെഷൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി ചേർന്ന് ഉന്നത തല യോഗം ചേർന്നിരുന്നു. ഇതിൽ രൂപീകരിച്ച നാല് അംഗ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർഗ നിർദ്ദേശങ്ങൾ തയാറാക്കിയിരിക്കുന്നത്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started