ഇരിട്ടി വാണിയപ്പാറയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍

ഇരിട്ടി: പെരിങ്കരിയില്‍ കാട്ടാന യുവാവിന്‍റെ ജീവനെടുക്കുകയും രണ്ടാംകടവില്‍ കാട്ടുപന്നി മധ്യവയസ്‌കനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് പിന്നാലെ വാണിയപ്പാറ മേഖലയില്‍ പുലി ഇറങ്ങിയതായി സംശയം.

വനമേഖലയില്‍ നിന്നും ഏഴു കിലോമീറ്ററോളം മാറിയുള്ള ജനവാസ മേഖലയിലാണ് മൂന്നു മാസത്തിനിടയില്‍ പലതവണകളിലായി നാട്ടുകാരില്‍ ചിലര്‍ പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടെത്തിയത്.

മൂന്ന് ദിവസം മുമ്പ് മൂന്ന് മാസം പ്രായമായ ഒരു ആടിനെ കടിച്ചുകൊന്നിരുന്നു. ആടിന്‍റെ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെയാണ് നിരങ്ങാംപാറ പുല്ലാനി പറമ്പില്‍ കെ.എസ്. സുനിലില്‍ വീടിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ജോലിക്ക് പോകാനായി സുനിൽ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ വീടിനു സമീപത്തെ പറമ്പില്‍ പുലിയെ കണ്ടതായും പറയുന്നു.

എന്നാല്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയാല്‍ മാത്രമേ പുലിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിയൂ. മേഖലയില്‍ പുലിയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും എന്നാല്‍ പുലിയെന്ന് തോന്നിക്കുന്ന രീതിയിലുള്ള മറ്റെന്തോ ജീവി മേഖലയില്‍ ഉള്ളതായി സംശയിക്കുന്നതായും കൊട്ടിയൂര്‍ റെയ്ഞ്ചര്‍ സുധീര്‍ നരോത്ത് പറഞ്ഞു.

മേഖലയില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് നിരവധി വീടുകളുണ്ട്. ഏക്കറുകളോളം പ്രദേശം കൃഷിയിടവുമാണ്. ഇതില്‍ കാട് മൂടികിടക്കുന്ന പ്രദേശങ്ങളും ഏറെയുണ്ട്. ഒറ്റയ്ക്ക് കൃഷിയിടത്തില്‍ പോകാനും തീറ്റപ്പുല്‍ ശേഖരിക്കുന്നതും അതിരാവിലെ റബര്‍ ടാപ്പിംഗിന് എത്തുന്ന കര്‍ഷകരും ഭീതിയിലാണ്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started