അഞ്ചരക്കണ്ടി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൂത്തുപറമ്പ്: അഞ്ചരക്കണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഓടക്കടവ് പാലത്തിന് സമീപത്താണ് കണ്ടെത്തിയത്. ബാവോട് പലേരിമൊട്ടയിലെ രജിഷ നിവാസില്‍ സി.പി രാജന്‍-ശ്യാമള ദമ്പതികളുടെ മകന്‍ ശരത്തിന്റെ (32) മൃതദേഹമാണ് കണ്ടെത്തിയത്.

പുഴകരയില്‍ നിന്ന് മരം മുറിക്കുന്ന സംഘത്തിനൊപ്പം ശരത് ജോലിക്ക് എത്തിയതായിരുന്നു. പുഴയിലൂടെ അക്കരെക്ക് നീന്തുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ പുഴയില്‍ കുന്നിരിക്ക ഭാഗത്ത് വച്ച് ഒഴുക്കില്‍പ്പെട്ടു കാണാതാകുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും തെരച്ചില്‍ നടത്തിയിരുന്നു. ഭാര്യ: നിജില. മക്കള്‍: സാക്ഷി, രണ്ടുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. സഹോദരങ്ങള്‍: രജിഷ, സംഗീത്. കൂത്തുപറമ്പ് പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started