കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്‌സ് 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പൂര്‍ത്തിയായത് 1200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവും 12,000 ടണ്‍ ചരക്കും കൈക്കാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള കാര്‍ഗോ കോംപ്ലക്‌സ്

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വിദേശരാജ്യങ്ങളിലേക്ക് ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള കാര്‍ഗോ സര്‍വീസിന്റെ ഉദ്ഘാടനം ഈ മാസം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കാര്‍ഗോ സര്‍വീസ് തുടങ്ങുന്നതിനുള്ള ട്രയല്‍ റണ്ണും മറ്റുകാര്യങ്ങളും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. ഇലക്‌ട്രിക്ക് ഡാറ്റ ഇന്റര്‍ചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്കു നീക്കം നിയന്ത്രിക്കുക. 1200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവും 12,000ടണ്‍ചരക്ക് കൈക്കാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളകാര്‍ഗോ കോംപല്‍ക്സാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്.

കേടായിപ്പോകാന്‍ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കളും കാര്‍ഷികോല്‍പ്പന്നങ്ങളും സൂക്ഷിക്കുന്നതിനായി കോള്‍റേജ് സംവിധാനവുമുണ്ട്. ഏഴായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയുടെ കാര്‍ഗോ കോംപല്‍ക്സിന്റെ പ്രവൃത്തി പൂര്‍ത്തിയായി വരികയാണ്.

കാര്‍ഗോ കോംപല്‍ക്സിന്റെ ഉദ്ഘാടനം ഈ വര്‍ഷാദ്യം മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതിനാല്‍ അന്താരാഷ്ട്ര ചരക്കുനീക്കം സാധ്യമായിരുന്നില്ല. കഴിഞ്ഞമാസമാണ് കാര്‍ഗോ വിഭാഗത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റത്. ഇതോടെയാണ് അന്താരാഷ്ട്ര ചരക്കുനീക്കത്തിനുള്ള സാധ്യതകള്‍ യാഥാര്‍ത്ഥ്യമായത്.

വിദേശവിമാനസര്‍വീസുകള്‍ ഇനിയും തുടങ്ങാന്‍ പറ്റാത്തതിനാല്‍ സാമ്പത്തിക ഞെരുക്കത്തില്‍ വീര്‍പ്പുമുട്ടുന്ന കിയാലിന് പിടിച്ചുനില്‍ക്കാനുള്ള തുണയായി അന്താരാഷ്ട്ര ചരക്കുനീക്കത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കണ്ണൂര്‍, വയനാട്, കുടക് മേഖലകളില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ എളുപ്പമെത്താനും കണ്ണൂരിന്റെ പരമ്പരാഗത മേഖലയായ കൈത്തറിക്കും കയറിനും വിപണി കണ്ടെത്താനും കഴിയുമെന്നാണ് വ്യാവസായിക ലോകത്തിന്റെ പ്രതീക്ഷ.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started