ആറളം ഫാമില്‍ ഡ്രോണ്‍ വഴി മഞ്ഞളിന് വളപ്രയോഗം

ഇരിട്ടി: ആറളം ഫാമില്‍ 25 ഏക്കറില്‍ നടത്തിയ മഞ്ഞള്‍ കൃഷിക്ക് ഡ്രോണ്‍ ഉപയോഗിച്ച്‌ വളപ്രയോഗം നടത്തി. ജില്ലയില്‍ ആദ്യമായാണ് ഒരു കാര്‍ഷിക വിളക്ക് ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം നടത്തിയത്.

ആവശ്യമായ സൂക്ഷ്മ മൂലകങ്ങളാണ് ദ്രാവകരൂപത്തില്‍ മഞ്ഞളിന് നല്‍കിയത്.
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെയും കാസര്‍കോട് സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെയും സഹായത്തോടെ 25 ഏക്കറിലാണ് ഫാമില്‍ മഞ്ഞള്‍ കൃഷി ഇറക്കിയത്. ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന മഞ്ഞള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായി വിപണിയില്‍ എത്തിക്കാന്‍ റെയ്ഡ്‌കോയുമായി ഫാം അധികൃതര്‍ കരാര്‍ ഒപ്പിട്ടിരുന്നു.

എറണാകുളം കാക്കനാട് ആസ്ഥാനമായുള്ള സ്ഥാപനമാണ് വള പ്രയോഗത്തിന് കരാര്‍ എടുത്തിട്ടുള്ളത്. മണിക്കൂറില്‍ 900 രൂപയാണ് തുക ഈടാക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണിതെന്ന് ഫാം മാനേജിംഗ് ഡയറക്ടര്‍ ബിമല്‍ ഘോഷ് പറഞ്ഞു. മണിക്കൂറില്‍ 30 ഏക്കര്‍ സ്ഥലം ഡ്രോണ്‍ ഉപയോഗിച്ചു വളപ്രയോഗം നടത്താന്‍ സാധിക്കുമെന്ന് ഡ്രോണ്‍ കമ്ബനി അധികൃതര്‍ പറഞ്ഞു.

ഫാം പുതിയ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ അതിവേഗം വളര്‍ച്ചയുടെ പാതയിലാണെന്ന് ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു.

തൊഴിലാളികളും ജീവനക്കാരും വളരെ പ്രതീക്ഷയില്‍ ആണ് ഇപ്പോള്‍ ആറളം ഫാമിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റിംഗ് മാനേജര്‍ ആര്‍. ശ്രീകുമാര്‍, സൂപ്രണ്ട് കെ.കെ. ദിനചന്ദ്രന്‍, പി.കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ വളപ്രയോഗം നടത്തുന്ന സമയത്ത് സന്നിഹിതനായിരുന്നു.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started