കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തട്ടുമ്മല്‍, നരമ്പില്‍ ടെംബിള്‍, കക്കറ, പുറവട്ടം, ഏണ്ടി, ചേപ്പത്തോട്, കക്കറ ക്രഷര്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ ഒക്ടോബര്‍ ആറ് ബുധന്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ, വെള്ളോറ ടൗണ്‍, വെള്ളോറ ടവര്‍, ചെക്കികുണ്ട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ ആറ് ബുധന്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കച്ചേരിമൊട്ട ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ ആറ് ബുധന്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ബോട്ടുജെട്ടി, ഇല്ലിപ്പുറം, കോ-ഓപ്പറേറ്റീവ് ടൈല്‍, മടത്തിന്‍കോവില്‍, ചേനങ്കിത്തോട്, ആനവളപ്പ്, വെങ്ങിലാട്ടു മുത്തപ്പന്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ ആറ് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ എളയാവൂര്‍ അമ്പലം, കണ്ണന്‍ നഗര്‍, എളയാവൂര്‍ വയല്‍, ഹനുമാന്‍ മുക്ക്, എളയാവൂര്‍ കോളനി, അമ്മാന്‍കുന്ന്, ചന്ത്രോത്ത് പീടിക പരിസരം എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ ആറ് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ എസ് എന്‍ പാര്‍ക്ക്, ഗോഖലെ റോഡ്, റെഡ് ക്രോസ് റോഡ്, സേവോയ് പരിസരങ്ങളില്‍ ഒക്ടോബര്‍ ആറ് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജനശക്തി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ ആറ് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗ്രാമീണ വായനശാല മുതല്‍ ബിസ്മില്ല വരെയുള്ള സ്ഥലങ്ങളില്‍ ഒക്ടോബര്‍ ആറ് ബുധന്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started