ജില്ലയില്‍ 611 പേര്‍ക്ക് കൂടി കൊവിഡ്;592 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ തിങ്കളാഴ്ച (04/10/2021) 611 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 592 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 10.22%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 28
ആന്തുര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 15
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 26
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 31
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 19
ആലക്കോട് 5
അഞ്ചരക്കണ്ടി 8
ആറളം 9
അയ്യന്‍കുന്ന് 6
അഴീക്കോട് 2
ചപ്പാരപ്പടവ് 12
ചെമ്പിലോട് 3
ചെങ്ങളായി 5
ചെറുകുന്ന് 7
ചെറുപുഴ 13
ചെറുതാഴം 25
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 4
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 30
എരഞ്ഞോളി 2
എരുവേശ്ശി 4
ഏഴോം 6
കടമ്പൂര്‍ 5
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 4
കല്യാശ്ശേരി 12
കണിച്ചാര്‍ 12
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 9
കരിവെള്ളൂര്‍ പെരളം 5
കീഴല്ലൂര്‍ 5
കേളകം 4
കൊളച്ചേരി 1
കോളയാട് 7
കൂടാളി 7
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 10
കുന്നോത്തുപറമ്പ് 13
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 7
മാടായി 4
മലപ്പട്ടം 1
മാലൂര്‍ 6
മാങ്ങാട്ടിടം 6
മാട്ടൂല്‍ 1
മയ്യില്‍ 1
മുണ്ടേരി 5
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 1
നടുവില്‍ 7
നാറാത്ത് 8
ന്യൂമാഹി 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 6
പരിയാരം 17
പാട്യം 4
പട്ടുവം 3
പായം 7
പയ്യാവൂര്‍ 2
പെരളശ്ശേരി 8
പേരാവൂര്‍ 18
പെരിങ്ങോം-വയക്കര 7
പിണറായി 16
രാമന്തളി 7
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 5
ഉളിക്കല്‍ 5
വേങ്ങാട് 13
കോഴിക്കോട് 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂടാളി 2
പായം 1

വിദേശത്തുനിന്നും വന്നവര്‍:

ചൊക്ലി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ചപ്പാരപ്പടവ് 1
ചെറുതാഴം 1
എരമം കുറ്റൂര്‍ 1
ഏഴോം 1
മാലൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 2
പായം 1
പേരാവൂര്‍ 1
പിണറായി 2

രോഗമുക്തി 756 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 262784 ആയി. ഇവരില്‍ 756 പേര്‍ തിങ്കളാഴ്ച (04/10/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 254653 ആയി. 1759 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5113 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4579 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4579 പേര്‍ വീടുകളിലും ബാക്കി 534 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 21645 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21645 പേരാണ്. ഇതില്‍ 21142 പേര്‍ വീടുകളിലും 503 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2018962 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2018272 എണ്ണത്തിന്റെ ഫലം വന്നു. 690 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ചൊവ്വാഴ്ച 74 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

ജില്ലയില്‍ ചൊവ്വാഴ്ച (05/10/21) 74 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. 64 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസും 10 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ് ഒന്നും രണ്ടും ഡോസുമാണ് ലഭിക്കുക. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷനാണ്. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം.
ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. ഇനിയുള്ള ദിവസങ്ങളില്‍ സെക്കന്റ് ഡോസിന് മുന്‍ഗണനയുള്ളതിനാല്‍ ഫസ്റ്റ് ഡോസ് വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് വാക്‌സിന്‍ സ്വീകരിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401, 0497 2700194 , 0497 2713437.

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ചൊവ്വ (05/10/21) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം, മുറിയാത്തോട് കമ്മ്യൂണിറ്റി ഹാള്‍, ശിശുമന്ദിരം മൂന്നുെപരിയ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ഇരിങ്ങല്‍ യുവജന വായനശാല , തോട്ടട നോര്‍ത്ത് എല്‍പി സ്‌കൂള്‍, അങ്ങാടികടവ് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയും കുറുമുണ്ടായി ഓഡിറ്റോറിയം വെള്ളരിയാണം, കരുവഞ്ചാല്‍ ചര്‍ച്ച് പാരിഷ് ഹാള്‍ , കരിവെള്ളൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം,പുന്നച്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രം, കോട്ടൂര്‍ കുടുംബക്ഷേമ കേന്ദ്രം, നജാത് എല്‍പി സ്‌കൂള്‍ പാനൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started