കണ്ണൂരില്‍ എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ വാഹന പരിശോധനക്കിടെ മയക്കുമരുന്നുകളായ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി മൂന്നു പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി.

കുറ്റിക്കകം കിഴുന്നയിലെ കുണ്ടുവളപ്പില്‍ എ. പ്രണവ് (26), ആറ്റടപ്പ മുേട്ടാളം പാറയിലെ റംലസ് ഹൗസില്‍ പി.വി. റനീസ് (35), ആദികടലായി വട്ടക്കുളം വാണിയങ്കണ്ടി ഹൗസില്‍ കെ.വി. ലിജില്‍ (25), എന്നിവരെയാണ് പോലീസ് പിടികൂടിയത് . 8.53 ഗ്രാം എം.ഡി.എം.എയും 910 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കണ്ണൂര്‍ തളിക്കാവിനടുത്തുള്ള റോഡില്‍ സംഗമം ലോഡ്ജിന് മുന്‍വശത്ത് നിര്‍ത്തിയിട്ട കെ.എല്‍. 13- 3042 നമ്പര്‍ കാറില്‍ നിന്നാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started