
കൊച്ചി : കാറും ബൈക്കും കൂട്ടിയിടിച്ച് പതിനാറുകാരൻ മരിച്ചു. മുപ്പത്തടം പയ്യപ്പള്ളി സുരേഷിന്റെ മകൻ പി.എസ്.മൃദുൽ ആണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. അമിതവേഗത്തിലെത്തിയ ബൈക്ക്, കളമശേരി ടിവിഎസ് കവലയിൽവച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു.
മൃദുലിന്റെ ദുരന്തവാര്‍ത്ത അറിയിക്കാൻ വീട്ടിലേയ്ക്കു വിളിക്കുമ്പോൾ മകൻ മുകളിൽ കിടന്ന് ഉറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. മരണവിവരം ആശുപത്രി അധികൃതർ ഒരു ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ബന്ധു ഇതു പറയാൻ മാതാപിതാക്കളെ വിളിച്ചപ്പോഴാണ് മകൻ വീട്ടിൽ ഇല്ലെന്ന വിവരം അവരും അറിയുന്നത്. രാത്രിയിൽ എപ്പോഴാണ് മൃദുൽ പുറത്തുപോയതെന്ന് സംബന്ധിച്ച് വീട്ടുകാർക്ക് അറിവില്ല. മാതാവ്: ലിജി, സഹോദരൻ: ഹൃദിൻ.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
You must be logged in to post a comment.