കൊവിഡ് ചികിത്സയില്‍ പ്രധാനം ആദ്യ ദിനങ്ങളിലെ ആന്റിബോഡി തെറാപ്പി


കണ്ണൂര്‍: ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്ന കൊവിഡ് രോഗികള്‍ക്ക് ആദ്യ ദിവസങ്ങളില്‍ തന്നെ മോണോ ക്ലോണല്‍ ആന്റിബോഡി ചികിത്സ നല്‍കുന്നത് രോഗം ഗുരുതരമാകുന്നത് തടയുമെന്ന് കണ്ണൂര്‍ ജിംകെയര്‍ ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ദ്ധന്‍ ഡോ. ടി.പി. രാകേഷും ശ്വാസകോശ രോഗ വിദഗ്ദ്ധന്‍ ഡോ. മുജീബ് റഹ്മാനും.

കൊവിഡ് ന്യൂമോണിയ ബാധിച്ച്‌ രോഗിയുടെ ഓക്‌സിജന്‍ ലെവല്‍ താഴുന്നതിനു മുമ്പുതന്നെ വൈറസ് ലോഡ് കുറയ്ക്കാനായാല്‍ അത്യാഹിത വിഭാഗത്തിലെത്താതെ രോഗികളെ രക്ഷിക്കാമെന്നും ഇവ‌ര്‍ പറഞ്ഞു.

അവര്‍ പറയുന്നു

ആന്റിബോഡി ചികിത്സ വൈറല്‍ ലോഡ് കുറക്കാന്‍ ഏറെ സഹായകമാണ്. ആദ്യ രണ്ട് തരംഗങ്ങളുടെ സമയത്ത് ഇത്തരം ചികിത്സകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഡോക്ടര്‍മാരുടെ മുന്നിലുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് മോണാക്ലോണല്‍ ആന്റിബോഡി തെറാപ്പി പോലെയുള്ള ചികിത്സാരീതികള്‍ വന്നു കഴിഞ്ഞു. വൃക്ക, കരള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സര്‍, അമിതവണ്ണം എന്നിവയുള്ളവരെയും രോഗപ്രതിരോധ ശേഷി കുറവുള്ളവരെയുമാണ് ഹൈ റിസ്‌ക് കാറ്റഗറിയായി പരിഗണിക്കുന്നത്. കൊവിഡ് രോഗിയുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഹൈറിസ്‌ക് കാറ്റഗറിക്കാര്‍ക്ക് മുന്‍കരുതല്‍ എന്ന നിലയില്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ സാധിക്കും. കൊവിഡും ആന്റിബോഡി ചികിത്സയും എന്ന വിഷയത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started