
കണ്ണൂര്‍: തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും അതേക്കുറിച്ച് ഏത് ഏജന്‍സി അന്വേഷിക്കുന്നതും സ്വാഗതാര്‍ഹമാണെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്.
‘വിജിലന്‍സ് അന്വേഷണം വെച്ചോട്ടെ, ജുഡീഷ്യല്‍ അന്വേഷണം വെച്ചോട്ടെ, സി ബി സി ഐ ഡിയോ അതിനപ്പുറമുള്ള ഏതെങ്കിലും ഏജന്‍സികളോ അന്വേഷിച്ചോട്ടെ, ഐ വില്‍ ഫേസ് ഇറ്റ്. അത് എന്റെ കൂടി ആവശ്യമാണ്. എന്റെ പൊതുജീവിതത്തിനുമുന്നില്‍ പുകമറ ഉണ്ടാക്കി എന്നെ അതിനകത്ത് ഇട്ട് മൂടാതിരിക്കാന്‍ ഏക മാര്‍ഗം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുവരിക എന്നതാണ്. അതിനെ ഞാന്‍ വെല്‍ക്കം ചെയ്യുന്നു’- കെ സുധാകരന് പറഞ്ഞു.
‘ഈ മുഖ്യമന്ത്രി എത്ര പൊതുയോഗത്തില്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എത്ര കാലം ഞാന്‍ അംഗരക്ഷകരുടെ സംരക്ഷണയില്‍ ജീവിച്ചിട്ടുണ്ട്. ജീവിതത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ശ്രമിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടി അത് നടക്കില്ലെന്ന് കണ്ടപ്പോള്‍ കേസുകളില്‍പെടുത്തി എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഇതൊന്നും എന്നെ ഏശുന്ന വിഷയമല്ല. മനസ്സാ വാചാ കര്‍മണാ ഞാന്‍ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ്.
എന്റെ ജീവിതത്തില്‍ ഒരു കറുത്ത കുത്ത് ആര്‍ക്കും കണ്ടുപിടിക്കാനാവില്ല. ഏത് ആരോപണത്തെക്കുറിച്ചും ഏത് സി ബി സി ഐ ഡിയും അന്വേഷിച്ചോട്ടെ. അന്വേഷിച്ച് വസ്തുനിഷ്ടമായ കാര്യം സമൂഹത്തിന് മുന്നില്‍ കൊണ്ടുവരട്ടെ. അത് എനിക്കും കിട്ടുന്ന അവസരമാണ്’ -സുധാകരന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ അന്വേഷണത്തിന് പുറകിലും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെ ഇത്തരം കേസൊന്നും അന്വേഷിക്കില്ലെന്ന് സാമാന്യബോധമുള്ളവര്‍ക്ക് അറിയാം. ഇതിന് മുകളില്‍ ഉള്ള ഏജന്‍സിയെ വെച്ച് അന്വേഷിക്കുന്നുണ്ടെങ്കില്‍ അതുമായും സഹകരിക്കും -സുധാകരന് പറഞ്ഞു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
You must be logged in to post a comment.