
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ ലഭിച്ചിരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇനി ഒറ്റ വെബ്സൈറ്റില്‍.
‘ഇ സേവനം’ (www.services.kerala.gov.in) എന്ന കേന്ദ്രീകൃത സര്‍വീസ് പോര്‍ട്ടലിനാണ് സംസ്ഥാന ഐടി മിഷന് രൂപം നല്‍കിയത്. അഞ്ഞൂറിലധികം സേവനം ഇതുവഴി ലഭിക്കും.
എല്ലാ സര്‍ക്കാര്‍ സേവനവും ഉള്‍ക്കൊള്ളിച്ച് ‘എം സേവനം’ മൊബൈല്‍ ആപ്പും നിര്‍മിച്ചിട്ടുണ്ട്. ആപ് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും. ആദ്യഘട്ടമായി നാനൂറ്റമ്പതിലധികം സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. കേന്ദ്രീകൃത പോര്‍ട്ടലിന്റെയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
വകുപ്പ്, ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ രണ്ടായി തിരിച്ചാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സേവനങ്ങള്‍ വേഗത്തില്‍ തിരയാനും കണ്ടെത്താനും ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകളും കുട്ടികളും, യുവജനങ്ങള്‍ ആന്‍ഡ് നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ ആന്‍ഡ് പെന്‍ഷനേഴ്സ്, പൊതു ഉപയോഗ സേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിങ്ങനെ ഒമ്പതായി തിരിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ അക്ഷരമാല ക്രമത്തിലും ലഭ്യമാണ്. സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലായ http://www.kerala.gov.in ഉം നവീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങളുടെ സ്ഥിതിവിവരങ്ങള്‍ ലഭ്യമാക്കുന്ന സര്‍വീസ് ഡാഷ്ബോര്‍ഡും (dashboard.kerala.gov.in) വികസിപ്പിച്ചു.
ഇതുവഴി ഓരോ വകുപ്പിന്റെയും സേവനവിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍, ഓര്‍ഡര്‍, അറിയിപ്പ്, വിജ്ഞാപനം, ടെന്‍ഡര്‍ എന്നിവ ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന ഡോക്യുമെന്റ് റെപ്പോസിറ്ററി പോര്‍ട്ടലും വികസിപ്പിച്ചിട്ടുണ്ട്.
ഐടി മിഷന് നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി ആരംഭിച്ചത്. സി – ഡിറ്റിന്റെ നേതൃത്വത്തിലാണ് സേവന പോര്‍ട്ടല്‍ ഡിസൈന്‍ ചെയ്തത്. സംസ്ഥാന എന്‍ഐസിയാണ് എം – സേവനം മൊബൈല്‍ ആപ് തയ്യാറാക്കിയത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
You must be logged in to post a comment.