കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചക്കരക്കൽ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂവത്തും തുറ, ക്രൗൺ, വെങ്കണ, ചെമ്പിലോട്, തലവിൽ , മുതുകുറ്റി, പുഞ്ചിരിമുക്ക്, ഇരിവേരി കനാൽ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഒക്‌ടോബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 മണി വരെയും കിഴക്കുംഭാഗം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണംചാല്‍, സി എച്ച് എം, വാരം, ചതുരക്കിണര്‍, ഐ എം ടി, കെ എസ് ഡിസ്റ്റിലറി, മറിയം ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഊര്‍പള്ളി, അഞ്ചാം പീടിക, ശശിപീടിക എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്‍ട്രല്‍ സ്‌ക്കൂള്‍, മോര്‍ച്ചറി, സി ടി സ്‌കാന്‍, ഹോസ്പിറ്റല്‍, ഹോസ്പിറ്റല്‍ സോളാര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടടോബര്‍ ഒന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ താലൂക്ക് ആശുപത്രി, പഞ്ചായത്ത്, ചെമ്പുലഞ്ഞി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടടോബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started