കണ്ണൂർ മേലേചൊവ്വയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂർ : ദേശീയ പാതയിൽ മേലേചൊവ്വയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തെക്കീൽ പീടിക ഉരുവച്ചാലിലെ പ്രകാശൻ – ബീന ദമ്പതികളുടെ ഏക മകൻ പുതുക്കുടി വീട്ടിൽ അമൽ പ്രകാശ് (22) ആണ് മരണപ്പെട്ടത്.

കണ്ണൂരിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം ഗുരുതരമായി പരിക്കേറ്റ അമലിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സക്കിടെ രാത്രി 12.30 മണിയോടെ യായിരുന്നു അന്ത്യം. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റിരുന്നു ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started