
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ കോടികള്‍ തട്ടി ഗൂഡസംഘം. നൂറുകണക്കിന് മലയാളികളാണ് ക്യൂനെറ്റ് എന്ന പേരിലുള്ള മണിചെയിന്‍ കമ്പനിയുടെ തട്ടിപ്പിന് ഇരകളായത്. പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നും തട്ടിപ്പ് തുടരുകയാണെന്നും പരാതിക്കാര്‍ ആരോപിച്ചു.
ബിസിനസിലേക്ക് പണം നിക്ഷേപിച്ച് സാമ്പത്തിക വിജയം നേടാനുള്ള അവസരമായിട്ടാണ് ക്യൂനെറ്റ് മണിചെയിന്‍ കമ്പനി നിക്ഷേപകരെ പറ്റിക്കുന്നത്. പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇന്റര്‍വ്യൂ നടത്തിയും വിജയിച്ചവരുടെ മാതൃക കാണിച്ചും ആഡംബര ജീവിതം ഉറപ്പുനല്‍കിയുമാണ് തട്ടിപ്പ്.
മൂന്ന് ലക്ഷം രൂപ നല്കിയാല് അഞ്ചുവര്‍ഷത്തിനകം മൂന്നുകോടി വരെ ലാഭമുണ്ടാകുമെന്നാണ് വാഗ്ദാനം. ഭൂമി വിറ്റും കടം വാങ്ങയും നിക്ഷേപം നടത്തിയവരാണ് ഏറെയും. ഇരകളില്‍ കൂടുതലും പ്രവാസികളാണ്. മലപ്പുറം ജില്ലയില്‍ നിന്നുമാത്രം സംഘം കോടികളാണ് തട്ടിയത്. പൊലീസിനെ പോലും വെല്ലുവിളിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും ചതിക്കപ്പെട്ട നിക്ഷേപകര്‍ വ്യക്തമാക്കുന്നു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ