
കണ്ണൂര്‍: വളപട്ടണം – മാഹി ജലപാതയ്ക്കെതിരെ ചാലയില്‍ അഗ്നി പ്രതിജ്ഞയുമായി പ്രദേശവാസികള്‍. ജനജീവിതം ദുസഹമാക്കുകയും കിടപ്പാടവും കൃഷി ഭൂമിയും കവരുകയും ചെയ്യുന്ന ജലപാത പദ്ധതിക്കെതിരെ മരണം വരെ പോരാടുമെന്ന് ജല പാതാ വിരുദ്ധ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സംഘടിച്ച തീപ്പന്തമേന്തിയ ബഹുജന റാലിയില്‍ ‘ജന കൂട്ടം പ്രതിജ്ഞ ചൊല്ലി.
വികസനത്തിന്റെ പേരില്‍ എന്തും കാട്ടി കൂട്ടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും കോടികള്‍ മുടക്കി ചെലവഴിച്ചുണ്ടാക്കുന്ന ജലപാതയ്ക്കു പിന്നില്‍ രഹസ്യ അജന്‍ഡയുണ്ടെന്നും അഗ്നിപ്രതിജ്ഞാ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കണ്ണൂര്‍ കോര്പറേഷന് മേയര്‍ ടി.ഒ.മോഹനന് പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയില്‍ മഴ കഴിഞ്ഞ് നാലുമാസം കഴിയുമ്പോള്‍ വെള്ളം വറ്റാറുള്ളപ്പോള് പൊതുവെ വരള്‍ച്ച നേരിടുന്ന നാട്ടിലൂടെ ഈ പ്രദേശത്ത് കൃത്രിമ കനാലില്‍ എങ്ങനെ വെള്ളമുണ്ടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്ന് മേയര്‍ പറഞ്ഞു.
നിറഞ്ഞ തീപ്പന്തത്തിന്റെ വെളിച്ചത്തില്‍ മേയര്‍ അഗ്നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു രാജന് കോരമ്പേത്ത് അധ്യക്ഷനായി വിവിധ കക്ഷി നേതാക്കളായ സുരേഷ് ബാബു എളയാവുര്‍ ,കെ.ഗിരീശന്, പി.ആര് രാജന്, ടി. പ്രകാശന്, അന്‍സാരി തില്ലങ്കേരി, സി.വാമനന്, മനീഷ് പാനൂര്‍, സാദിഖ് ഉളിയില്‍, വിനോദ് പയ്യട എന്നിവര്‍ പ്രസംഗിച്ചു.

ബുധനാഴ്ച്ച വൈകുന്നേരം ആറു മണിയോടെ ചാല ജങ്ഷനില്‍ നിന്നാണ് ബൈപ്പാസിലേക്ക് സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടെ നൂറു കണിക്കിനാളുകള് കൈയില്‍ തീ പന്തവുമായി ബൈപ്പാസ് ജങ്ഷനിലേക്ക് പ്രകടനമായെത്തിയത്. പരിപാടിയെ തുടര്‍ന്ന് തലശേരി – കണ്ണുര്‍ ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. ചക്കരക്കല്‍ – എടക്കാട് പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
You must be logged in to post a comment.