
കണ്ണൂര്‍ : ഗേറ്റ് തലയില്‍ വീണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാലിലാണ് സംഭവം. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ അയല്‍വീട്ടിലെ സ്ലൈഡിംഗ് ഗേറ്റ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോട് മരണം സംഭവിക്കുകയായിരുന്നു.
You must be logged in to post a comment.