
മലപ്പട്ടം: അഞ്ച് വര്‍ഷത്തിനുള്ളില്‍ മാലിന്യപ്രശ്നം പരിഹരിച്ച് മാലിന്യമുക്ത കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് പറഞ്ഞു.
മലപ്പട്ടം സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പദ്ധതി രേഖ (ഡി.പി.ആര്) പ്രകാശനവും ഗ്രീന്‍കാര്‍ഡ് വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലെ ആന്‍ഡ് സെറാമിക്സ് മുന്‍ ചെയര്മാന് ടി.കെ ഗോവിന്ദന് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. ഹരിതകേരളം മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ .കെ സോമശേഖരന്‍ വാര്‍ഡുകള്‍ക്കുള്ള ഉപഹാരം നല്കി. അജൈവ പാഴ്ശേഖരണം കുറ്റമറ്റതാക്കുക, യൂസര്‍ ഫീ ശേഖരണം നൂറ് ശതമാനം ആക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗ്രീന്‍കാര്‍ഡ് സംവിധാനം മലപ്പട്ടം പഞ്ചായത്തില്‍ ആവിഷ്കരിക്കുന്നത്. ഹരിത കേരളം മിഷന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തനം. ഹരിതകര്‍മ്മസേന മുഖാന്തിരമാണ് മാലിന്യ ശേഖരണത്തിന് ഗ്രീന്‍കാര്‍ഡ് നല്‍കുക.
യൂസര്‍ ഫീക്കായുളള ഗ്രീന്‍കാര്‍ഡ് സംവിധാനത്തില്‍ ഗോള്‍ഡണ്‍ പ്രിവിലേജ്, സില്‍വര്‍ പ്രിവിലേജ് എന്നീ രണ്ട് തരം കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോള്‍ഡണ്‍ പ്രിവിലേജ് കാര്‍ഡുള്ളവര്‍ക്ക് യൂസര്ഫിയില് നൂറുരൂപ ഇളവും സില്‍വല്‍ പ്രിവിലേജ് കാര്‍ഡുകാര്‍ക്ക് 50 രൂപ ഇളവും ലഭിക്കും. കൂടാതെ തുക നല്കി ശേഖരിക്കുന്ന ചില ഇനങ്ങള്‍ക്കുള്ള ശേഖരണ ഫീസില്‍ നിന്നും ഇളവും ലഭിക്കും.
ഗോള്‍ഡന്‍ പ്രിവിലേജ് കാര്‍ഡ് ലഭിക്കാന്‍ 500 രൂപയും സില്‍വര്‍ പ്രിവിലേജ് കാര്‍ഡിന് 250 രൂപയുമാണ് ഹരിതകര്മ്മസേനയില് അടക്കേണ്ടത്. വീടുകള്‍ക്ക് പുറമേ സ്ഥാപനങ്ങള്‍ക്കും ഇത്തരം കാര്‍ഡ് ഏര്‍പ്പെടുത്തുന്നുണ്ട്. മലപ്പട്ടം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രമണി അധ്യക്ഷയായി. മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ചന്ദ്രന്, സ്ഥിരം സമിതി അധ്യക്ഷ കെ. സജിത, അംഗം ഇ. രവീന്ദ്രന്, തുടങ്ങിയവര്‍ പങ്കെടുത്തു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
You must be logged in to post a comment.