
കണ്ണൂര്‍ : ഉത്തര മലബാറിന്റെ ഗതാഗത – ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ സാധിക്കുന്ന ചൊറുക്കള – ബാവുപ്പറമ്പ – മയ്യില്‍ – കൊളോളം എയര്‍പോര്‍ട്ട് ലിങ്ക് റോഡ് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുമെന്ന് തദ്ദേശ സ്വയം ഭരണ – ഗ്രാമവികസന – എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍.
പൂര്‍ണ്ണമായും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും സ്ഥലം ഉള്‍പ്പെടെ നഷ്ടമാകുന്നവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. റോഡിന്റെ സ്ഥലമേറ്റെടുക്കലും പ്രവര്‍ത്തിയും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.

റോഡിന്റെ ലാന്‍ഡ് അക്വസിഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. അക്വസിഷന്‍ ആവശ്യമായ റവന്യൂ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ചൊറുക്കളയില്‍ നിന്ന് ആരംഭിച്ചു കൊളോളത്ത് എത്തിച്ചേരുന്ന 22.5 കി.മി നീളത്തിലുള്ള റോഡും തളിപ്പറമ്പ ടാഗോര്‍ വിദ്യാനികേതന്‍ – അള്ളാംകുളം – സര് സയ്യദ് കോളേജ് വഴി ഭ്രാന്തന് കുന്നില്‍ എത്തിച്ചേരുന്ന 2.60കി.മി അനുബന്ധ റോഡും ചേര്‍ന്നതാണ് പദ്ധതി.
13.6 മീറ്റര്‍ റോഡില്‍ 10 മീറ്ററില്‍ ടാര്‍ ചെയ്ത രണ്ട് വരി പാതയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ആന്തൂര്‍, തളിപ്പറമ്പ മുന്‍സിപ്പാലിറ്റികളും കുറുമാത്തൂര്‍, മയ്യില്‍, കുറ്റ്യാട്ടൂര്‍ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. 291 കോടി രൂപ അടങ്കല്‍ ആണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതിക്കായി വകയിരുത്തിയത്. 161 കോടി രൂപ പദ്ധതി നടത്തിപ്പിനും 130 കോടി രൂപ ലാന്‍ഡ് അക്വസിഷന്‍ നടപടികള്‍ക്കും ആണ്. ബസ് വേ ,വെയ്റ്റിംഗ് ഷെല്‍ട്ടര്‍ എന്നിവയെല്ലാം ചേര്‍ന്നാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ലാന്‍ഡ് അക്വസിഷന്‍ നടപടികളുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ – ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.വി. ഗോവിന്ദന് മാസ്റ്റര്‍ നിര്‍ദ്ദിഷ്ട റോഡ് സന്ദര്‍ശിച്ചു. തുടര്‍ന്ന് കുറുമാത്തൂര്‍ പഞ്ചായത്ത് ഹാളില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ചന്ദ്രശേഖരന് ഐ.എ.എസ് , കെ.ആര്.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു, എ.ഡി.എം ദിവാകരന്, തളിപ്പറമ്പ മുന്‍സിപ്പാലിറ്റി ചെയര്‍പേര്‍സണ്‍ മുര്‍ഷിദ കൊങ്ങായി , കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.എം.സീന, മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് റിഷ്ന, കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി, ആന്തൂര്‍ മുന്‍സിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് ഓമന മുരളീധരന്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് അഡ്വ. കെ കെ രക്നകുമാരി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍,കെ.ആര്.എഫ്. ബി ഉദ്യോഗസ്ഥന്മാര്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റോഡ് യാഥാര്‍ഥ്യമായാല്‍ മലയോര പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും കാസര്‍ഗോഡ് ഉള്‍പ്പെടെ ഉള്ള അയല്‍ ജില്ലകളിലുള്ള യാത്രക്കാര്‍ക്കും എളുപ്പത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
You must be logged in to post a comment.