കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേരളാ തീരത്ത് ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പെയ്തേക്കാം. മണിക്കൂറില്‍ 41 മുതല്‍ 61 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ജാഗ്രതാ നിര്‍ദേശമുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലും ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലുമാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ഇപ്പോള്‍ രൂപംകൊള്ളുന്നത് കാലവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്നോടിയായുള്ള ന്യൂനമര്‍ദ്ദങ്ങളാണ്. സെപ്റ്റംബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമര്‍ദ്ദമാണിത്.

കേരളത്തിലെ മദ്ധ്യ-തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുക. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാവാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started