
കൊട്ടിയൂര്‍: കണ്ണൂര്‍ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരം – ബോയ്സ് ടൗണ്‍ റോഡ് തകര്‍ന്നു. റോഡിന്റെ എല്ലാഭാഗങ്ങളും തകര്‍ന്നനിലയിലാണ് ഇപ്പോള്‍.
തകര്‍ന്ന റോഡില്‍ വളരെ പാടുപെട്ടാണ് വാഹനങ്ങള്‍ കയറ്റംകയറുന്നത്. ചെകുത്താന്‍തോടിന് സമീപത്ത് വന്‍ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. നിരവധി കെ.എസ്.ആര്.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും സര്‍വിസ് നടത്തുന്ന റോഡണിത്.
കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ മെറ്റലുകള്‍ നിരത്തിയിരുന്നെങ്കിലും അവയെല്ലാം റോഡില്‍നിന്ന് മാറി. ഇടക്കിടെ അറ്റകുറ്റപ്പണി നടത്തുന്നത് ഒഴിച്ചാല്‍ സ്ഥിരം പരിഹാരത്തിന് നടപടിയില്ല. റോഡ് തകര്‍ച്ചകാരണം പല കെ.എസ്.ആര്.ടി.സി ബസുകളും സര്‍വിസ് ഉപേക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മഴ മാറിയാല്‍ അറ്റകുറ്റപ്പണി നടത്തുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. നിലവില്‍ റോഡിലെ കുഴികളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അടിയന്തരമായി അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
You must be logged in to post a comment.