
രാജി നീക്കത്തില്‍ അനുനയ നീക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ നിലപാട് കടുപ്പിച്ച് വി എം സുധീരന്. കെപിസിസി രാഷ്ട്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജി വച്ചതിന് പിന്നാലെ വിഎം സുധീരന് എഐസിസി അംഗത്വം രാജിവച്ചു.
രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചതായാണ് വിവരം. അനുനയ നീക്കങ്ങളുടെ ഭാഗമായി ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ ഇന്ന് സുധീരനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ നീക്കം. നേതൃത്വത്തിന് എതിരെ പ്രതിഷേധിച്ചാണ് രാജി. ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ കാര്യക്ഷമല്ലെന്നും സുധീരന് കുറ്റപ്പെടുത്തുന്നു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യില്‍ നിന്നും രാജിവെച്ച വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരാനായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സുധീരനെ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താരിഖ് അന്‍വറിന്റെ ഇടപെടല്‍ നിലവിലെ കേരളത്തിലെ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് അപ്പുറത്തേയ്ക്ക് പോവുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കെ സുധീരന് മുന്‍കൂട്ടി പ്രതിരോധിക്കുകയാണ് എന്നും വിലയിരുത്തപ്പെടുന്നു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
You must be logged in to post a comment.