
കണ്ണുര്‍: കണ്ണൂര്‍ നഗരത്തെ നടുക്കി താണെയില്‍ വന്‍ തീപ്പിടിത്തം. കണ്ണൂര്‍ – തലശേരി ദേശീയപാതയിലെ താണയിലാണ് വന്‍ തീപിടിത്തമുണ്ടായത്. ഞായറാഴ്ച്ച വൈകുന്നേരമുണ്ടായ തീപ്പിടിത്തത്തില്‍ ബാരല്ല കിച്ചണ്‍ എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഹോം അപ്ളെയിന്സ് കടയാണിത്.
തീപടര്‍ന്നതിനെ തുടര്‍ന്ന് രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന കടപുര്‍ണമായും കത്തിനശിച്ചു. കണ്ണുരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് മണിക്കുറുകളുടെ ശ്രമഫലമായാണ് തീയണച്ചത്. താണ സ്പെഷ്യാലിറ്റി ആശുപത്രിക്ക് മുന്‍വശം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
നേരത്തെ ഒന്നാം നിലയില്‍ ടി.വി എസ് ഷോറും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇവിടെ നിന്നും മാറ്റുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് ഫയര്‍ഫോഴ്സിന്റെ പ്രാഥമിക നിഗമനം.
ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. തീപടര്‍ന്നതിനെ തുടര്‍ന്ന് തലശേരി – കണ്ണുര്‍ ദേശീയപാതയില്‍ മണിക്കുറുകളോളം ഗതാഗതം മുടങ്ങി. കിച്ചണ്‍ കബേര്ഡുകള് മറ്റു ഇന്റീരിയര്‍ സ്ഥാപനങ്ങള്‍ എന്നിവ കത്തിയമര്‍ന്നു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
You must be logged in to post a comment.