
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 62.71 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ വ്യാഴാഴ്ച 19,682 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 32,542 പേർ കോവിഡിൽനിന്നും മുക്തി നേടി. 318 പേർ മരിക്കുകയും ചെയ്തു. ഇതിൽ 152 മരണം കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,46,368 ആയി ഉയർന്നു.
നിലവിൽ 3,00,162 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 84,15,18,026 പേർക്ക് വാക്സിൻ നൽകി. 72,20,642 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിൻ നൽകിയത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
You must be logged in to post a comment.