
തളിപ്പറമ്പ : കൂടെ ഓടിയവര്‍ കൊഴിഞ്ഞ് പോയപ്പോഴും ആവേശംവിടാതെ മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്കില്‍ തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഒരു മണിക്കൂര്‍ ഇരുപത് മിനുട്ട് കൊണ്ട് 400 മീറ്റര്‍ ദീര്‍ഘവൃത്തത്തിലുള്ള സിന്തറ്റിക്ക് ട്രാക്കില്‍ നാല്പത് റൗണ്ടാണ് അദ്ദേഹം ഓടിയത്.
ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്നതിന് കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ ഡി.ജി.പി മാങ്ങാട്ടുപറമ്പ് പൊലീസ് ആസ്ഥാനത്തായിരുന്നു താമസിച്ചിരുന്നത്. അതിനിടെ ഡി.ജി.പിക്ക് പതിവായി അതിരാവിലെ ഒന്നര മണിക്കൂറോളം ഓടുന്ന ശീലമുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ പൊലീസ് ഉദ്യോഗസ്ഥരെയും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളെയും അത്ലറ്റുകളെയും പങ്കെടുപ്പിച്ച് ‘റണ്‍ വിത്ത് ഡി.ജി.പി’ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.
പൊലീസ് ആസ്ഥാനത്തിനു സമീപത്ത് തന്നെയുള്ള കണ്ണൂര്‍ യൂണിവേഴ്സിറ്റി ഗ്രൗണ്ടിലേക്ക് കൃത്യം ആറിനു തന്നെ ഡി.ജി.പി എത്തിച്ചേര്‍ന്നു. അദ്ദേഹത്തോടൊപ്പം ഉത്തരമേഖലാ ഐ.ജി അശോക് യാദവ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ജോസ്ന ക്രിസ്റ്റി ജോസ്, മരിയ ജോസ് എന്നീ അത്ലറ്റുകളും എം. നിവേദ്, പി. അഭികൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ 26 സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും ഓട്ടം തുടങ്ങി.
400 മീറ്റര്‍ ദീര്‍ഘവൃത്തത്തിലുള്ള കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്ക് ഒരു തവണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മിനുട്ടാണ് ഇവര്‍ എടുത്തത്. ഒരു മണിക്കൂര്‍ ഇരുപത് മിനുട്ട് കൊണ്ട് നാല്പത് റൗണ്ടാണ് ഡി.ജി.പി ഓടി തീര്‍ത്തത്. കൂടെയുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും ഇടയ്ക്ക് വച്ച് പിന്‍വാങ്ങിയപ്പോള്‍ ഐ.ജി അശോക് യാദവ്, അത്ലറ്റുകളായ ജ്യോത്സ്ന ക്രിസ്റ്റി ജോസ്, മരിയ ജോസ്, എസ്.പി.സി കാഡറ്റുകളായ എം. നിവേദ്, പി. അഭികൃഷ്ണ എന്നിവരും നാല്പതുറൗണ്ട് പൂര്‍ത്തിയാക്കി. സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ ഉപഹാരമായി കണ്ണൂരിന്റെ പ്രതീകമായ തെയ്യം മാസ്ക് അണിഞ്ഞു നില്ക്കുന്ന ഫോട്ടോ എം. നിവേദും പി.അഭി കൃഷ്ണയും ഡി.ജി.പിക്ക് കൈമാറി.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
You must be logged in to post a comment.