പയ്യന്നൂര്‍ സുനീഷയുടെ ആത്മഹത്യ; ഭര്‍ത്താവിന്‍റെ അച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് വിജീഷിന്‍റെ അച്ഛന്‍ അറസ്റ്റില്‍.

കൊറോ സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. വിജീഷിന്‍റെ അമ്മ പൊന്നു ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

കഴിഞ്ഞ 29 ന് ഭര്‍തൃവീട്ടിലെ ശുചിമുറിയിലാണ് സുനിഷ തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്‍റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിജീഷന്‍റെ മാതാപിതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തത്. വിജീഷിന്‍റെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.