ജില്ലയിൽ ഇന്ന് സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ വ്യാഴം (സപ്തംബര്‍ 23) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, മയ്യില്‍ സ്‌കൂള്‍, അഴീക്കോട് സി എച്ച് സി, അരയമ്പത്ത് സരസ്വതി വിലാസം എല്‍ പി സ്‌കൂള്‍, മമ്പറം യു പി സ്‌കൂള്‍, കൊളവല്ലൂര്‍ എല്‍ പി സ്‌കൂള്‍ കുന്നോത്തുപറമ്പ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും,

എട്ടിക്കുളം പി എച്ച് സി, ദേശസേവ യു പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ, കീഴ്പ്പള്ളി ബ്ലോക്ക് പിഎച്ച് സി രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും രാമന്തളി പി എച്ച് സി, ഏച്ചൂര്‍ വെസ്റ്റ് യു പി സ്‌കൂള്‍ കമല്‍പീടിക, അസ്സീസി ഭവന്‍ സെമിനാരി മടപ്പുരച്ചാല്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാലുവരെയും കീഴ്പ്പള്ളി ബി പി എച്ച് സിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started