
കണ്ണൂര്‍ : അഴീക്കോട് മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാന്‍ കെ വി സുമേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന എംഎല്‍എ ഇന്‍ പഞ്ചായത്തിന് തുടക്കമായി. ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
മാറി വരുന്ന കാലഘട്ടത്തില്‍ ജനങ്ങളുടെ പ്രതീക്ഷയും കൂടി വരികയാണെന്ന് കലക്ടര്‍ പറഞ്ഞു. ജനങ്ങള്‍ അവരുടെ പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധികളെയാണ് സമീപിക്കുക. അതിനാല്‍ എല്ലാവരും കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലൊരു പരിപാടി ജനങ്ങള്‍ക്ക് ഉപകാരപ്രദവും സംസ്ഥാനത്തിന് മാതൃകയുമാണ്-ജില്ലാ കലക്ടര്‍ പറഞ്ഞു.
ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പറയാനും കേള്‍ക്കാനുമുള്ള വേദിയായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. പരാതികള്‍ സ്വീകരിച്ച് ബന്ധപ്പെട്ട മന്ത്രിമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് കൈമാറും.
പഞ്ചായത്ത് തലത്തില്‍ പരിഹരിക്കേണ്ടതിന് അവിടെ തന്നെ പരിഹാരം കാണും കെ വി സുമേഷ് പറഞ്ഞു. ചിറക്കല്‍ പഞ്ചായത്തില്‍ നിന്നും 106 പരാതികളാണ് ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കോര്പ്പറേഷന് സോണല്‍ ഓഫീസുകളിലും പരിപാടി നടക്കും. മൂന്നു മാസത്തിലൊരിക്കല്‍ പരിപാടി ആവര്‍ത്തിക്കാനാണ് തീരുമാനം.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, വൈസ് പ്രസിഡണ്ട് പി അനില്‍ കുമാര്‍, മുന്‍ എംഎല്‍എ എം പ്രകാശന് മാസ്റ്റര്‍, സെക്രട്ടറി ടി ഷിബു കരുണ്‍, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
You must be logged in to post a comment.