കരളാണ് കണ്ണൂര്‍, ക്ലീന്‍ ആകണം കണ്ണൂര്‍ ; അജൈവ മാലിന്യ ശേഖരണം തുടങ്ങി

കണ്ണൂർ : കോര്‍പ്പറേഷന്‍ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് അജൈവ മാലിന്യ ശേഖരണം തുടങ്ങി. താവക്കരയില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കോര്‍പ്പറേഷന്‍ പരിധിയിലെ വീടുകളില്‍നിന്ന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വഴി മാലിന്യശേഖരണം നടത്തുന്നുണ്ട്.

Advertisement

ഇതിന്റെ തുടര്‍ച്ചയായാണ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യശേഖരണം തുടങ്ങിയത്. കരളാണ് കണ്ണൂര്‍ ക്ലീന്‍ ആകണം കണ്ണൂര്‍ സന്ദേശവുമായാണ് മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതി. ദിവസംതോറും, ആഴ്ചയിലൊരിക്കല്‍, മാസത്തിലൊരിക്കല്‍ എന്നിങ്ങനെ വ്യാപാരികള്‍ക്ക് ഇഷ്ടമുള്ള സ്‌കീം തെരഞ്ഞെടുക്കാം. വ്യാപാരികള്‍
നിശ്ചിത തുക യൂസര്‍ ഫീ നല്‍കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ക്യു ആര്‍ കോഡ് സ്ഥാപിച്ചിട്ടുണ്ട്.

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ പി ഇന്ദിര, ഷമീമ ടീച്ചര്‍, സുരേഷ് ബാബു എളയാവൂര്‍ കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എം പി രാജേഷ്, കെ സുരേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി വി രാഗേഷ്, ഫഹദ് മുഹമ്മദ്, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started