
ബിസിനസ് സംരംഭങ്ങൾ മറയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കർണാടക ഹൈക്കോടതിയിൽ. ബിനീഷ് കോടിയേരിയേരിയുടെ ഡ്രൈവർ അനികുട്ടൻ, സുഹൃത്ത് അരുൺ എന്നിവർ അന്വേഷണവുമായി സഹകരിക്കാത്തതിൽ ദുരൂഹത ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബംഗളൂരു കളളപ്പണ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയ്ക്കെതിരെ ആയിരുന്നു ഇഡിയുടെ വാദം.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷയില്‍ ബിനീഷിന്റെ അഭിഭാഷകന്റെ വാദം ജൂലൈ മാസം പൂർത്തിയായിരുന്നു. മയക്കുമരുന്ന് കേസില്‍ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പ്രതിചേർക്കാത്തതിനാല്‍ കേസിനെ ആധാരമാക്കി ഇ.ഡി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിന്റെ അഭിഭാഷകന് വാദിച്ചത്.

തനിക്കെതിരെ കേരളത്തിലും ദുബൈയിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ബിനീഷിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
ബംഗളൂരു ലഹരിക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ രണ്ട് തട്ടിലാണ്. ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ലഹരിമരുന്ന് ഇടപാടിലൂടെ ബിനീഷ് കോടികൾ സമ്പാദിച്ചെന്നും ബിനാമികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ.
കന്നട സീരിയൽ നടി അനിഘയാണ് എൻ.സി.ബി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതി. ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനൂപ്, റിജേഷ് രവിന്ദ്രൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷിനെ എൻ.സി.ബിയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടേയും എൻ.സി.ബിയുടേയുംകുറ്റപത്രങ്ങൾ കോടതിയുടെ പരിഗണനയിലാണുള്ളത്.
- കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- പ്ലസ് വണ്‍ സീറ്റ്: കാമ്പസ് ഫ്രണ്ട് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- കണ്ണൂർ മയ്യിലിൽ SBI ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി
- കണ്ണൂർ ജില്ലയില്‍ 422 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- കണ്ണൂരില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; തലയിലൂടെ കണ്ടെയ്നര്‍ ലോറി കയറിയിറങ്ങി
- പുളിങ്ങോത്ത് നിന്നും കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം അഷ്ടമുടിക്കായലിൽ
- കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടു സ്ത്രീകള്‍ക്കായി തെരച്ചില്‍
- കണ്ണൂരിനെ നാലുമാസത്തിനുള്ളില്‍ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കും
- ഏരിയ നേതൃത്വവുമായി ഉടക്കിയ തായത്തെരു സഖാക്കള്‍ സി.പി.എമ്മില്‍ നിന്ന് പുറത്തേക്ക്
You must be logged in to post a comment.