
പയ്യന്നൂര്‍: പരിയാരത്ത് യുവതിയുടെ ക്വട്ടേഷന്‍ പ്രകാരം കെട്ടിട കരാറുകാരനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ നേരിട്ടു പങ്കുള്ള ഒരാള്‍കൂടി പിടിയില്‍. നീലേശ്വരം കൊട്രച്ചാല്‍ സ്വദേശി അഖില്‍ കുമാറിനെയാണ് (22) പരിയാരം എസ്.ഐ കെ.വി. സതീശെന്റ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇതോടെ കേസില്‍ ക്വട്ടേഷന്‍ നല്കിയ സ്ത്രീ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. സംഭവത്തില്‍ നീലേശ്വരം സ്വദേശിയായ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്.
ഭര്‍ത്താവിെന്റ സുഹൃത്തായ കെട്ടിട കരാറുകാരന് സുരേഷ് ബാബുവിനെ വധിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥ ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഇഴയുന്നതായി വിമര്‍ശനം ഉയരുന്നതിനിടയിലാണ് പുതിയ അറസ്റ്റ്. ഏറെ വിവാദം സൃഷ്ടിച്ച കേസില്‍ കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് നാലുപേരെ പരിയാരം പൊലീസ് അറസ്റ്റുചെയ്തത്. നീലേശ്വരം സ്വദേശി സുധീഷ്, നെരുവമ്പ്രത്തെ ജിഷ്ണു, അഭിലാഷ് എന്നിവരും ചെറുതാഴം പാലയാട്ടെ രതീശനുമാണ് പിടിയിലായത്. പിന്നീട് ഇവരെ കസ്റ്റഡില്‍ വാങ്ങി ചേദ്യം ചെയ്തപ്പോഴാണ് നീലേശ്വരത്തെ കൃഷ്ണദാസ് അറസ്റ്റിലായത്.
യഥാര്‍ഥ ക്വട്ടേഷന്‍ സംഘം നീലേശ്വരക്കാരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ കൈമാറുകയായിരുന്നുവത്രേ. കേസിലെ അഞ്ചാംപ്രതിയായ കേരള ബാങ്ക് ഉദ്യോഗസ്ഥ എം.വി. സീമയെ ആഗസ്റ്റ് 14 നാണ് പിടികൂടിയത്. ഇവരിപ്പോള്‍ കണ്ണൂര്‍ വനിത ജയിലില്‍ റിമാന്‍ഡിലാണ്. മറ്റ് അഞ്ചുപേരും റിമാന്‍ഡില്‍ തുടരുകയാണ്.
നേരത്തെ അറസ്റ്റിലായ രതീഷ്, ജിഷ്ണു, അഭിലാഷ് എന്നിവരെ സീമ ക്വേട്ടഷന്‍ ഏല്പിക്കുകയായിരുന്നു. എന്നാല്‍, ഇവര്‍ ക്വേട്ടഷന്‍ നീലേശ്വരം സ്വദേശികളായ പി. സുധീഷ്, കൃഷ്ണദാസ്, അഖില്‍, ഒളിവിലുള്ള ബാബു എന്നിവര്‍ക്ക് കൈമാറി. ഇവര്‍ ഉപയോഗിച്ചിരുന്ന കാറും വെട്ടാന്‍ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദ സംഭവം നടന്നത്.
- കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- പ്ലസ് വണ്‍ സീറ്റ്: കാമ്പസ് ഫ്രണ്ട് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- കണ്ണൂർ മയ്യിലിൽ SBI ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി
- കണ്ണൂർ ജില്ലയില്‍ 422 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- കണ്ണൂരില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; തലയിലൂടെ കണ്ടെയ്നര്‍ ലോറി കയറിയിറങ്ങി
- പുളിങ്ങോത്ത് നിന്നും കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം അഷ്ടമുടിക്കായലിൽ
- കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടു സ്ത്രീകള്‍ക്കായി തെരച്ചില്‍
- കണ്ണൂരിനെ നാലുമാസത്തിനുള്ളില്‍ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കും
You must be logged in to post a comment.