
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട രണ്ട് കിലോ കഞ്ചാവുമായി കര്‍ണ്ണാടക, ആസ്സാം സ്വദേശികളായ രണ്ട് പേര് അറസ്റ്റിലായി.
കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി സി ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ മഞ്ചപ്പാലം എരിഞ്ഞാറ്റുവയലിലെ വാടക ക്വാര്‍ട്ടേസില്‍ വച്ച് രണ്ടു കിലോ 50 ഗ്രാം കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശി സജീദ് മുഹമ്മദ് (24) ആസ്സം സ്വദേശി ഇക്രാമുല്‍ ഹക്ക് (22) എന്നിവരെ അറസ്റ്റ് ചെയ്തത്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിലാണ് അതിഥി തൊഴിലാളികളായ ഇവരെ പിടികൂടിയത് . കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് സൈക്കിളില്‍ യാത്ര ചെയ്ത് കഞ്ചാവ് ചെറു പാക്കറ്റുകളാക്കി വന്‍ ലാഭത്തില്‍ കഞ്ചാവ് കച്ചവടം ചെയ്യുന്ന ഇവരെ ആഴ്ച്ചകളോളമുള്ള രഹസ്യ നിരീക്ഷണത്തിലൊടുവിലാണ് എക്സൈസിന്റെ വലയികപ്പെട്ടത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി ടി യേശുദാസന്, പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ് ഫര്‍ണാണ്ടസ്, പി കെ ദിനേശന് (ഗ്രേഡ്), എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ ബിനീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ വി ഹരിദാസന് ,പി നിഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
You must be logged in to post a comment.