
കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരം തേര്‍ളായി മുനമ്പത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി.
തേറലായി ദ്വീപിലെ ഹാഷിമിന്റെ പതിനാറുകാരനായ മകന് അന്‍സബ് ആണ് ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് കൂട്ടുകാരോടൊത്ത് മറുകരയിലേക്ക് നീന്തുന്നതിനിടയില്‍ പുഴയുടെ മധ്യത്തില്‍ വച്ചായിരുന്നു അപകടം.
തളിപ്പറമ്പില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സേനാംഗങ്ങളും നാട്ടുകാരും അന്‍സബിനായി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രിയായതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചു. രാവിലെ തെരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
You must be logged in to post a comment.