കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍; നിര്‍ണ്ണയകമായത് എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരം


കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട രണ്ട് കിലോ കഞ്ചാവുമായി കര്‍ണ്ണാടക, ആസ്സാം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായി.

കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി സി ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ മഞ്ചപ്പാലം എരിഞ്ഞാറ്റുവയലിലെ വാടക ക്വാര്‍ട്ടേസില്‍ വച്ച്‌ രണ്ടു കിലോ 50 ഗ്രാം കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശി സജീദ് മുഹമ്മദ് (24) ആസ്സം സ്വദേശി ഇക്രാമുല്‍ ഹക്ക് (22) എന്നിവരെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിലാണ് അതിഥി തൊഴിലാളികളായ ഇവരെ പിടികൂടിയത് . കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച്‌ സൈക്കിളില്‍ യാത്ര ചെയ്ത് കഞ്ചാവ് ചെറു പാക്കറ്റുകളാക്കി വന്‍ ലാഭത്തില്‍ കഞ്ചാവ് കച്ചവടം ചെയ്യുന്ന ഇവരെ ആഴ്‌ച്ചകളോളമുള്ള രഹസ്യ നിരീക്ഷണത്തിലൊടുവിലാണ് എക്‌സൈസിന്റെ വലയികപ്പെട്ടത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ടി യേശുദാസന്‍, പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ് ഫര്‍ണാണ്ടസ്, പി കെ ദിനേശന്‍ (ഗ്രേഡ്), എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ വി ഹരിദാസന്‍ ,പി നിഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

Create your website with WordPress.com
Get started
%d bloggers like this: