
ശ്രീകണ്ഠപുരം: കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങരുതെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ മധ്യവയസ്കന് ബ്ലേഡ് കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ശ്രീകണ്ഠപുരം പൊടിക്കളത്തെ 59 കാരനാണ് കടുംകൈക്ക് ശ്രമിച്ചത്.
കഴിഞ്ഞ 15ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. എന്നാല്‍, പുകവലി ശീലമുള്ളതിനാല്‍ ഇതിനായി പുറത്തിറങ്ങാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു.

വീട്ടുകാര്‍ ഇത് വിലക്കി. ഇതില്‍ പ്രകോപിതനായാണത്രെ ഇദ്ദേഹം കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചത്. വീട്ടുകാര്‍ ഉടന്‍ ശ്രീകണ്ഠപുരം പൊലീസില്‍ വിവരമറിയിച്ച ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
You must be logged in to post a comment.