
എറണാകുളം: കാലടിയില്‍ നിന്ന് വന്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടി. മധ്യപ്രദേശ് സ്വദേശിനി ഉള്‍പ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരായ എറണാകുളം മൂക്കന്നൂര്‍ സ്വദേശി എബിന്, വേങ്ങൂര്‍ സ്വദേശി നോയല്‍, പയ്യനൂര് സ്വദേശി ധനേഷ്, രായമംഗലം സ്വദേശി സുധീഷ്, ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം സ്വദേശി ജഗന് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 22 കാരിയായ മധ്യപ്രദേശ് സ്വദേശിനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മറ്റൂര്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്‍ഡ് റസിഡന്‍സിയില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഗ്രാന്റ് റസിഡന്‍സി കേന്ദ്രീകരിച്ച് പെണ്‍വാണിഭം സംഘം പ്രവര്‍ത്തിക്കുന്നതായുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ദിവസങ്ങളായി ലോഡ്ജ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
പന്ത്രണ്ടായിരം രൂപയാണ് സംഘം ഇടപാടുകാരില്‍ നിന്ന് വാങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സുധീഷും, ധനീഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് തേടുന്നുണ്ട്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആലുവ എസ്പി അറിയിച്ചു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
You must be logged in to post a comment.